
മനുഷ്യക്കടത്ത് ഇരകള്‍ക്കായി ബഹ്റൈനില്‍ പ്രത്യേക ഓഫിസ് തുറന്നു; പരാതികള്‍ അയക്കാനും സംവിധാനം

മനാമ: മനുഷ്യക്കടത്തിന് ഇരയായവരെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ബഹ്റൈനില്‍ പ്രത്യേക ഓഫീസ് സംവിധാനം സ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിന് (General Directorate of Criminal Investigation and Forensic Science) കീഴില്‍ ആണ് പുതിയ ഓഫിസ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് മനുഷ്യക്കടത്ത് ഇരകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ കുട്ടികള്‍ക്കായി പ്രത്യേക ഇടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അന്വേഷണം മുതല്‍ പ്രോസിക്യൂഷന് വരെ ജുഡീഷ്യല്‍ അധികാരികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ഓഫീസിന്റെ ലക്ഷ്യം. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
പരാതികള്‍ അറിയിക്കാം
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹോട്ട്ലൈന്‍ 555, ഓപ്പറേഷന്‍സ് റൂം 999, അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
The Ministry of Interior has established a specialised office under the General Directorate of Criminal Investigation and Forensic Science to support victims of human trafficking.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി
Kerala
• a day ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• a day ago
വിമാനത്താവളത്തില്‍വച്ച് ഉമ്മയുടെ യാത്ര അകാരണമായി തടഞ്ഞു, എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരേ ഗുരുതര ആരോഫണവുമായി മലയാളി യുവതി
uae
• a day ago
'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
International
• a day ago
'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ
International
• a day ago
കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശം: പൊലിസുകാരന് എത്തിയത് എംഎല്‍എയുടെ തോട്ടത്തില്‍- നാലംഗ സംഘം വെട്ടിക്കൊന്നു
National
• a day ago
ഉത്തരകാശി മിന്നൽ പ്രളയം: 9 സൈനികരെ കാണാതായതായി റിപ്പോർട്ട്, രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു
National
• a day ago
പാലക്കാട് പൂച്ചയെ വെട്ടിനുറുക്കി ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയ യുവാവിനെതിരേ കേസെടുത്ത് പൊലിസ്
Kerala
• a day ago
ഹൃദയഭേദകം! കുഞ്ഞിന്റെ മൃതദേഹവുമായി ഒരു അമ്മ ബസിലും ബൈക്കിലുമായി യാത്ര ചെയ്തത് 90 കിലോമീറ്റർ
National
• a day ago
UAE Weather: അല്‍ഐനില്‍ ഇന്നലെ കനത്ത മഴ; ഇടിമിന്നലും; ഇന്നും മഴയ്ക്ക് സാധ്യത; യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും മുന്നറിയിപ്പ്
uae
• a day ago
യാത്രക്കാരെ ശ്രദ്ധിക്കുക; ഇന്നത്തെ രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടുന്നു
Kerala
• a day ago
എയര്‍ അറേബ്യ ബാക്കു, തിബിലിസി സര്‍വിസുകള്‍ വര്‍ധിപ്പിച്ചു
uae
• a day ago
ഉത്തരകാശിയിലെ മിന്നൽ പ്രളയം: രക്ഷാദൗത്യം ദുഷ്കരം, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അടിയന്തര യോഗം
National
• a day ago
'ഞാന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നു. ദൈവം ഒന്നേയുള്ളൂ, എന്നെ വെറുതെവിടൂ..' കരഞ്ഞപേക്ഷിച്ചിട്ടും ചേതന്സിന്ഹ് നെഞ്ചിലേക്ക് നിറയൊഴിച്ചു; ട്രെയിനിലെ വിദ്വേഷക്കൊലയില്‍ വിചാരണതുടങ്ങി
National
• a day ago
ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം
uae
• a day ago
ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാഗ്രത
uae
• a day ago
ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം
National
• 2 days ago
ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു
auto-mobile
• 2 days ago
കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ട് തേടി
Kerala
• a day ago
ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു
Kerala
• a day ago
കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• a day ago