'കൂടുതൽ തീരുവ ഇപ്പോൾ ഇല്ല'; ഇന്ത്യക്ക് മേൽ തീരുവ വർധന ഭീഷണിയിൽ മലക്കം മറിഞ്ഞ് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മേൽ കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനമായില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. റഷ്യയുമായുള്ള ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, റഷ്യയിൽ നിന്ന് രാസവളം ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ നിലപാട് കടുപ്പിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക തീരുവകൾ ചുമത്തുമെന്ന് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളിയല്ലെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിനോട് ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. യുഎസും യൂറോപ്യൻ യൂണിയനും യുക്രൈൻ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോൾ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ വ്യക്തമാക്കി.
റഷ്യയും ട്രംപിന്റെ ഭീഷണിക്കെതിരെ രംഗത്തെത്തി. ഇന്ത്യ പോലുള്ള സഖ്യകക്ഷികളെ നിയമവിരുദ്ധമായി സമ്മർദ്ദത്തിലാക്കി റഷ്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാൻ ട്രംപ് ശ്രമിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് എടുത്തുപറഞ്ഞു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് മയപ്പെടുത്തിയത്.
US President Donald Trump has backed off from imposing additional tariffs on India after threatening action over India’s crude oil imports from Russia. Criticizing India as an unreliable trade partner, Trump faced backlash from India and Russia, who defended India’s trade rights. India highlighted the unfairness of being targeted while the US and EU trade with Russia. Trump softened his stance, stating no tariff decision until talks with Russia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."