HOME
DETAILS

'ഇന്ത്യയെ പോലെ ശക്തമായ സുഹൃത്തിനെ ഇല്ലാതാക്കരുത്' ട്രംപിന് മുന്നറിയിപ്പുമായി നിക്കി ഹാലെ 

  
Web Desk
August 06 2025 | 03:08 AM

Nikki Haley Warns Trump Dont Risk US-India Alliance Over Russian Oil Issue

വാഷിംഗ്ടണ്‍: ഇന്ത്യയെ പോലെ ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം ഇല്ലാതാക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യു.എസിന്റെ ഐക്യരാഷ്ട്ര സഭ മുന്‍ അംബാസഡര്‍ നിക്കി ഹാലെ. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന ഇന്ത്യന്‍ നിലപാടിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയതിലാണ് ട്രംപിന് നിക്കിഹാലെയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള സൗഹൃദം ഇല്ലാതാക്കി ചൈനക്ക് പാസ് നല്‍കുന്ന രീതിയിലുള്ള ട്രംപിന്റെ നിലപാടിനെ അവര്‍ നിശിതമായി വിമര്‍ശിച്ചു. 

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് കട്ടായം പറയുന്നു. എന്നാല്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും എണ്ണ  വാങ്ങുന്നതില്‍ ഒന്നാമതുള്ള രാജ്യവും എതിരാളിയുമായ ചൈനക്കാകട്ടെ താരിഫില്‍ 90 ദിവസത്തെ ഇളവ് നല്‍കിയിരിക്കുന്നു'  അവര്‍ എക്‌സില്‍ കുറിച്ചു. ചൈനയോട് ഒരു വിട്ടുവീഴ്ചയും അരുത്, ഇന്ത്യ പോലുള്ള ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം തകര്‍ക്കരുത്- അവര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 

യുഎസ് ഭരണകൂടത്തില്‍ കാബിനറ്റ് തല തസ്തികയിലേക്ക് നിയമിതയായ ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജയാണ് നിക്കി ഹാലെ. സൗത്ത് കരോലിനയുടെ മുന്‍ ഗവര്‍ണറായിരുന്നു. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവില്‍ ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡറായും അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.  2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം 2013ല്‍ അവര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അവര്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതാണ് ലോകം കണ്ടത്. 

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്താല്‍ അധികത്തീരുവ ചുമത്തുമെന്ന പ്രഖ്യാപനം ഇന്ത്യ തള്ളിയതിനു പിന്നാലെ 24 മണിക്കൂറിനുള്ളില്‍ പുതിയ തീരുവയുണ്ടാകുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ നിക്കി ഹാലെ മുന്നറിയിപ്പുമായി രംഗത്തെത്തി.ട്രംപിന്റെ ഭീഷണിയോടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരയുദ്ധം രൂക്ഷമായിരിക്കുകയാണ്. രാജ്യസുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചാണ് നേരത്തെ ട്രംപിന്റെ ഭീഷണി ഇന്ത്യ തള്ളിയത്.അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇന്ത്യയെ തുടര്‍ച്ചയായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇത്തരം നടപടികള്‍ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്നും തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്കു പിന്നാലെ, ഇന്നലെ വീണ്ടും ട്രംപ് ഭീഷണിയുമായി രംഗത്തുവന്നു. ഇന്ത്യ നല്ല വാണിജ്യ പങ്കാളിയല്ലെന്നും ഉക്രൈനിലെ ആളുകള്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന പണം ഉപയോഗിച്ചാണ് ഉക്രൈനില്‍ റഷ്യ ആളുകളെ കൊല്ലുന്നതെന്നാണ് ട്രംപിന്റെ വാദം. ഇന്ത്യക്ക് യു.എസ് ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതിത്തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ചുങ്കം ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. അതിനാല്‍ തങ്ങള്‍ ഇന്ത്യയുമായി വളരെ കുറച്ച് വ്യാപാരമേ നടത്തുന്നുള്ളൂവെന്നും ട്രംപ് പറഞ്ഞു.
നേരത്തെ, യൂറോപ്യന്‍ യൂനിയന്റെയും യു.എസിന്റെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്. യു.എസ് പല്ലേഡിയവും അവരുടെ ആണവോര്‍ജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഉക്രൈനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ശേഷം പരമ്പരാഗത എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു തുടങ്ങിയത്. 

ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്താനായി ആ സമയത്ത് ഇന്ത്യയുടെ ഇറക്കുമതിയെ യു.എസ് പ്രോത്സാഹിപ്പിച്ചിരുന്നു. രാജ്യത്തിനുള്ളിലെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജം ഉറപ്പാക്കാനാണ് ഇന്ത്യ റഷ്യയില്‍നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ഏതൊരു പ്രധാന സമ്പദ് വ്യവസ്ഥയെയും പോലെ ഇന്ത്യയും രാജ്യതാല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

തങ്ങളുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഏതെങ്കിലും രാജ്യത്തെ നിര്‍ബന്ധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു. ഇത്തരം നീക്കം നിയമവിരുദ്ധമാണെന്നും ഇന്ത്യയുടെയോ അമേരിക്കയുടെയോ പേരു പരാമര്‍ശിക്കാതെ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസ് വക്താവ് ദിംത്രി പെസ്‌കോവ് പറഞ്ഞു.

 

Nikki Haley urges Trump not to jeopardize the US-India alliance by threatening India over Russian oil imports while giving China tariff waivers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു

Kerala
  •  2 days ago
No Image

ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

National
  •  2 days ago
No Image

ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

oman
  •  2 days ago
No Image

ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്

Kerala
  •  2 days ago
No Image

പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ

National
  •  2 days ago
No Image

'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim

Saudi-arabia
  •  2 days ago
No Image

ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും

Kerala
  •  2 days ago
No Image

വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി

National
  •  2 days ago