HOME
DETAILS

ഉത്തരകാശിയിലെ മിന്നൽ പ്രളയം: രക്ഷാദൗത്യം ദുഷ്കരം, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ അടിയന്തര യോഗം

  
August 06 2025 | 01:08 AM

Uttarkashi Flash Floods Rescue Operations Intensify Amid Challenging Conditions

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഖീർ നദിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയവരുടെ ജീവൻ രക്ഷിക്കുകയാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യക്തമാക്കി. പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ സേന അടിയന്തര യോഗം ചേർന്നു. ഉത്തരകാശിയിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചു. 130 പേരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പ്രളയത്തിൽ പുരാതന ശിവക്ഷേത്രമായ കൽപ കേദാറിന്റെ അവശിഷ്ടങ്ങൾ ഖീർ നദിയിൽ കണ്ടെത്തിയതായും സൂചനകൾ ഉണ്ട്.

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകാശി-ധരാലി റോഡ് ഒലിച്ചുപോയി. തകർന്ന റോഡുകൾ, മോശം കാലാവസ്ഥ, കുത്തനെയുള്ള ഭൂപ്രദേശം എന്നിവ രക്ഷാപ്രവർത്തനങ്ങളെ ഏറെ ദുഷ്കരമാക്കുന്നു. പ്രദേശത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദീതീരങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

അതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുഷ്കർ സിങ് ധാമിയുമായി ഫോൺ വഴി സംസാരിച്ച് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും യുപി സർക്കാർ നൽകുമെന്ന് അറിയിച്ചു. ഗംഗോത്രിയിലേക്കുള്ള പ്രധാന ഇടത്താവളമായ ധരാലിയിൽ നിരവധി ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ എന്നിവയുണ്ട്. മേഘവിസ്ഫോടനം ഈ പ്രദേശത്ത് വൻ നാശനഷ്ടമാണ് വിതച്ചത്.

ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ 10 സൈനികർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സൈനിക ക്യാമ്പ് ഒലിച്ചുപോയതായി ഇന്നലെ രാത്രി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രദേശത്ത് 200-ലധികം പേർ ഉണ്ടായിരുന്നതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരകാശിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആളുകൾ നിലവിളിക്കുന്ന ഭയാനകമായ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ

Cricket
  •  4 hours ago
No Image

ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു

auto-mobile
  •  4 hours ago
No Image

'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍ 

Kerala
  •  4 hours ago
No Image

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested

latest
  •  4 hours ago
No Image

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു

Kerala
  •  5 hours ago
No Image

ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  5 hours ago
No Image

തൊഴിൽ തർക്കം; മുൻ ജീവനക്കാരന് 89,620 ദിർഹം കുടിശിക നൽകാൻ സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി

uae
  •  5 hours ago
No Image

'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്

Kerala
  •  5 hours ago
No Image

ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം  ചെയ്യും

National
  •  5 hours ago
No Image

ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്

Kuwait
  •  5 hours ago