
ഐപിഎല്ലിൽ റൺസ് അടിച്ചുകൂട്ടിയവനും, രാജസ്ഥാൻ താരവും ഏഷ്യ കപ്പിലേക്ക്; വമ്പൻ അപ്‌ഡേറ്റ് പുറത്ത്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇനി ഇന്ത്യൻ ടീമിന്റെ മുന്നിലുള്ളത് ഏഷ്യാ കപ്പാണ്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ടൂർണമെന്റിന് യുഎഇയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോൾ ഏഷ്യ കപ്പിൽ ഇടം നേടാൻ സാധ്യതയുള്ള മൂന്ന് താരങ്ങളെക്കുറിച്ചുള്ള ഒരു റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ, യശ്വസി ജെയ്‌സ്വാൾ, സായ് സുദർശൻ എന്നിവർ ഏഷ്യ കപ്പിനുള്ള സ്‌ക്വാഡിൽ ഇടം നേടുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഗില്ലും ജെയ്‌സ്വാളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സായ് 2025 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി മിന്നും പ്രകടനമാണ് സായ് നടത്തിയത്. ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് സായ് സുദർശനാണ്. 15 മത്സരങ്ങളിൽ നിന്നും 759 റൺസാണ് സായ് സുദർശൻ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.
2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്.
അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഏഷ്യ കപ്പിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, 2027 വരെ നിഷ്പക്ഷ വേദികളിൽ മാത്രം മത്സരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതാണ് യുഎഇയെ വേദിയാക്കാൻ കാരണം. ബിസിസിഐയാണ് ഔദ്യോഗിക ആതിഥേയർ എങ്കിലും, രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു.
മെയ് മാസത്തിൽ ഇന്ത്യ-പാക് സൈനിക സംഘർഷം രൂക്ഷമായതും ധാക്കയിൽ നടന്ന എസിസി യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളും വേദി സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തതോടെ യുഎഇയിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനം ഉറപ്പായി.
Reports suggest that Indian Test captain Shubman Gill Yashwasi Jaiswal and Sai Sudarshan will be included in the squad for the 2025 Asia Cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യൻ ടീമിൽ എതിരാളികളെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സച്ചിൻ
Cricket
• 4 hours ago
ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്: ട്രൂകോളർ സെപ്റ്റംബർ 30 മുതൽ iOS-ൽ കോൾ റെക്കോർഡിംഗ് നിർത്തലാക്കുന്നു
auto-mobile
• 4 hours ago
'കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവരുടെ അറിവിലേക്ക്...' തിരുവനന്തപുരത്തെ 25 കാരന്റെ ആത്മഹത്യക്ക് പിന്നില്‍ നികൃഷ്ടമായ ജാതി ചിന്തയെന്ന് ആക്ടിവിസ്റ്റ് ധന്യാരാമന്‍
Kerala
• 4 hours ago
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനത്തിലും പാക് ചാരന്‍; അറസ്റ്റിലായത് ഡിആര്‍ഡിഒ മാനേജര്‍ മഹേന്ദ്ര പ്രസാദ് | Pak Spy Arrested
latest
• 4 hours ago
കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: വനിതാ സ്ഥാനാർത്ഥിയെ പൊലീസ് പിടിച്ചുവെച്ചു, പ്രവർത്തകർ മോചിപ്പിച്ചു
Kerala
• 4 hours ago
തൊഴിൽ തർക്കം; മുൻ ജീവനക്കാരന് 89,620 ദിർഹം കുടിശിക നൽകാൻ സ്വകാര്യ കമ്പനിയോട് ആവശ്യപ്പെട്ട് അബൂദബി ലേബർ കോടതി
uae
• 5 hours ago
'നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് കാര്യമില്ല': വിദ്യാർത്ഥിക്കെതിരെ ക്രൂരമായ ജാതി അധിക്ഷേപം നടത്തിയ പ്രധാനാധ്യാപികയ്ക്കെതിരെ കേസ്
Kerala
• 5 hours ago
ലാല്‍ബാഗ് ഫ്ലവർഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം; മുഖ്യമന്ത്രി സിദ്ധരാമയ ഉദ്ഘാടനം ചെയ്യും
National
• 5 hours ago
ടൂറിസം പ്രോത്സാഹിപ്പിക്കാനായി 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം; പുതിയ പദ്ധതിയുമായി കുവൈത്ത്
Kuwait
• 5 hours ago
സഞ്ജു രാജസ്ഥാൻ വിടുമോ? നിർണായകമായ തീരുമാനമെടുത്ത് രാജസ്ഥാൻ; റിപ്പോർട്ട്
Cricket
• 5 hours ago
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേക്ക് നിരോധനം
Kerala
• 5 hours ago
ഇത്തിഹാദ് റെയിൽ സ്റ്റേഷനുകൾ പൊതുഗതാഗത ബസുകളുമായി ബന്ധിപ്പിക്കും; തയ്യാറെടുപ്പുകളുമായി ആർടിഎ
uae
• 5 hours ago
പ്രളയബാധിത പ്രദേശവാസികളോട് യുപി മന്ത്രിയുടെ വിവാദ പരാമർശം: 'ഗംഗാ പുത്രന്മാരുടെ പാദങ്ങൾ കഴുകാൻ ഗംഗാ മാതാവ് വരുന്നു, അവർ സ്വർഗത്തിലേക്ക് പോകും'; വൃദ്ധയുടെ മറുപടി: 'ഞങ്ങളോടോപ്പം താമസിച്ച് അനുഗ്രഹം വാങ്ങൂ'
National
• 6 hours ago
ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം അവൻ ഏറ്റെടുക്കണം: നിർദേശവുമായി കൈഫ്
Cricket
• 6 hours ago
ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നും അൽ ബർഷ സൗത്തിലേക്കുള്ള എൻട്രി എക്സിറ്റ് പോയിന്റുകൾ അടച്ച് ആർടിഎ
uae
• 7 hours ago
കൊടി സുനിയെ കുടുക്കിയത് കുടിപ്പകയോ? മദ്യപാനം ഒറ്റിയത് എതിര്‍ചേരിയെന്ന് റിപ്പോര്‍ട്ട്
Kerala
• 7 hours ago
ഇന്ത്യൻ സൈന്യത്തിന് പുത്തൻ ആയുധങ്ങൾ: 67,000 കോടി രൂപയുടെ പർച്ചേസിന് അനുമതി
Kerala
• 7 hours ago
പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസിന് തീപിടിച്ചു, ബസ് പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 hours ago
ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള ഇസ്റാഈലിന്റെ നീക്കം തടയില്ല, വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയെന്നും ട്രംപ്
International
• 6 hours ago
വിനോദസഞ്ചാരികൾക്കും ജിസിസി പൗരന്മാർക്കും വാറ്റ് റീഫണ്ട് പദ്ധതി ഔദ്യോഗികമായി ആരംഭിച്ച് സഊദി അറേബ്യ; രാജ്യത്തെ 1,440-ലധികം അംഗീകൃത റീട്ടെയിൽ ഷോപ്പുകളിൽ സേവനം ലഭിക്കും
Saudi-arabia
• 6 hours ago
ട്രംപിന് ചുട്ടമറുപടി: താരിഫ് ചർച്ചയ്ക്ക് വിളിക്കില്ല, മോദിയെയും ഷിയെയും വിളിക്കുമെന്ന് ബ്രസീൽ പ്രസിഡന്റ്
International
• 6 hours ago