ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന
തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവ്വീസുകൾ പ്രതിസന്ധിയിലായ സാഹചര്യം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികളാണ് യാത്രക്കാരെ ചൂഷണം ചെയ്യുന്ന തരത്തിൽ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. സാധാരണനിലയിൽ 10,000 രൂപയിൽ താഴെയായിരുന്ന ടിക്കറ്റ് നിരക്കുകൾ എയർ ഇന്ത്യ 60,000 രൂപ വരെയാക്കി ഉയർത്തി. വിവിധ റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ:
കൊച്ചി-ഡൽഹി: ഇന്ന് ഈ റൂട്ടിലെ നാല് സർവ്വീസുകൾക്ക് 34,000 രൂപയാണ് നിരക്ക്. നാളത്തെ (ഡിസംബർ 6) രാവിലെ 11 മണി വിമാനത്തിൽ യാത്ര ചെയ്യാൻ 24,676 രൂപ നൽകണം.
തിരുവനന്തപുരം-ഡൽഹി: ഈ റൂട്ടിൽ കുറഞ്ഞ നിരക്ക് 24,310 രൂപയും കൂടിയ നിരക്ക് 67,126 രൂപ വരെയുമാണ്.
കോഴിക്കോട്-ഡൽഹി: നാളെ നേരിട്ടുള്ള സർവ്വീസുകളില്ല. ബെംഗളൂരു വഴിയുള്ള എയർ ഇന്ത്യ കണക്ഷൻ സർവ്വീസിന് ഏറ്റവും കുറഞ്ഞ നിരക്ക് 32,000 രൂപയിലധികമാണ്. രാജ്യത്തെ എല്ലാ റൂട്ടുകളിലും സമാനമായ വർധനവാണ് മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കുകളിലും ഉണ്ടായിരിക്കുന്നത്.
പൈലറ്റ് ഷെഡ്യൂളിംഗ് പ്രതിസന്ധി
പൈലറ്റുമാർക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇൻഡിഗോയുടെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഏർപ്പെടുത്തിയ ഈ നിയമങ്ങൾ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിച്ചു.
പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറാക്കി വർധിപ്പിക്കുകയും, അനുവദനീയമായ രാത്രി ലാൻഡിംഗ് ആറ് മണിക്കൂറിൽ നിന്ന് രണ്ട് മണിക്കൂറായി കുറക്കുകയും ചെയ്തതിനെ തുടർന്ന് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും യാത്രക്കാർ വലയുകയും ചെയ്തിരുന്നു.
ഡിജിസിഎയുടെ പിൻമാറ്റം
വിമാനസർവീസുകളുടെ സ്ഥിരത ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത കണക്കിലെടുത്ത് പ്രതിസന്ധി രൂക്ഷമായതോടെ ഡിജിസിഎ ഈ പുതിയ വ്യവസ്ഥകൾ പിൻവലിച്ചു. ഡിസംബർ 5-ന് ഉച്ചയോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശം പിൻവലിച്ചതായി ഡിജിസിഎ വ്യക്തമാക്കിയത്. കമ്പനികളുടെ ആവശ്യങ്ങളും സ്ഥിതിഗതികളും പരിഗണിച്ച് പുതിയ വ്യവസ്ഥയിൽ പുനഃപരിശോധന ആവശ്യമാണ് എന്ന വിശദീകരണമാണ് ഡിജിസിഎ നൽകിയത്.
airline companies exploit indigo crisis, leading to a massive surge in ticket prices. Indigo flight cancellations and operational issues have led to skyrocketing airfares across Indian routes. Major carriers like Air India are exploiting the crisis, with ticket prices on the Thiruvananthapuram-Delhi route surging to as high as ₹67,126. Fares from Kochi and Kozhikode to Delhi have also seen massive hikes, pushing regular travelers into financial strain. Learn why the DGCA pilot rest rules initially caused the disruption and the latest updates on the rollback of those guidelines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."