ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റിയതോടെ പൈലറ്റുമാരുടെ ഡ്യൂട്ടിചട്ടത്തില്‍ ഇളവു വരുത്തി ഡി.ജി.സി.എ. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പിന്‍വലിച്ചു. വിമാന ജീവനക്കാര്‍ക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് പിന്‍വലിച്ചത്.
ഡി.ജി.സി.എയുടെ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോയിലുണ്ടായ പൈലറ്റ് ക്ഷാമമാണ് സര്‍വിസുകള്‍ മുടങ്ങാന്‍ പ്രധാന കാരണം.ഇതിനൊപ്പം വിമാനക്കമ്പനികളുടെ ചെക്ക് ഇന്‍ സംവിധാനത്തിലെ തകരാറും ഉത്തരേന്ത്യയിലെ ശൈത്യം മൂലമുള്ള ഷെഡ്യൂള്‍ മാറ്റവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ വിമാന സര്‍വിസുകളെ സാരമായി ബാധിച്ചു.
ഡല്‍ഹി വിമാനത്താവളം അടക്കമുള്ള രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ പൂര്‍ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. രാജ്യത്തെ പല വിമാനത്താവളങ്ങളിലും യാത്രക്കാര്‍ വലയുകയാണ്. ബുക്ക് ചെയ്ത വിമാനയാത്ര നടക്കാത്ത അവസ്ഥയാണ്. അതിനിടെ, വിമാന സര്‍വീസുകള്‍ ഇനിയും വെട്ടിക്കുറക്കുമെന്ന് ഇന്‍ഡിഗോ അറിയിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണനിലയിലെത്താന്‍ രണ്ടുമാസം സമയമെടുക്കുമെന്നാണ് അറിയിപ്പ്. സര്‍വീസുകള്‍ സാധാരണ നിലയിലെത്താന്‍ 2026 ഫെബ്രുവരി ആകുമെന്ന് ഡി.ജി.സി.എ അറിയിക്കുന്നു.
ഡല്‍ഹിയുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വിസുകള്‍ മുടങ്ങുന്നത് തുടരുന്നു. ഇന്‍ഡിഗോയുടെ 550ലധികം സര്‍വിസുകള്‍ ഇന്നലെയും മുടങ്ങിയിരുന്നു. വിമാനത്താവളങ്ങളില്‍ പലയിടത്തും യാത്രക്കാര്‍ ബഹളംവച്ച് പ്രതിഷേധിച്ചു.
ബുധനാഴ്ച ഇന്‍ഡിഗോയുടെ 200 സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. മൂന്നാം ദിവസമായ ഇന്നലെ ഡല്‍ഹി, മുംബൈ, ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വിസുകള്‍ മുടങ്ങി. കൊല്‍ക്കത്തയില്‍ 19 സര്‍വിസ് മുടങ്ങി. 154 സര്‍വിസുകള്‍ വൈകി. സഊദിയിലെ മദീനയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള സര്‍വിസ് ബോംബ് ഭീഷണി മൂലം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നതെന്ന് പൈലറ്റ് അറിയിച്ചു.
വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ ഇന്നലെ റദ്ദാക്കിയത്. 20 വര്‍ഷം ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ ഇത്രയധികം വിമാനങ്ങള്‍ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇന്‍ഡിഗോ സര്‍വീസ് നടത്തുന്നത്. ഇതില്‍ 19.7 ശതമാനം വിമാനങ്ങള്‍ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്ത 35 ശതമാനത്തില്‍ നിന്നും കുത്തനെയുള്ള ഇടിവായിരുന്നു ഇത്.
DGCA withdraws the weekly rest rule for pilots after Indigo’s flight operations were disrupted due to crew shortage. The rollback offers relief to the airline amid widespread delays.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."