വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
ദുബൈ: വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ (Sheikh Zayed Road) അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ഒരു വിദേശ സഞ്ചാരിയെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയാണ് ഇയാൾ അഭ്യാസപ്രകടനങ്ങൾ നടത്തിയത്.
ഇയാൾ അശ്രദ്ധമായി വാഹനമോടിക്കുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദുബൈ പൊലിസ് ഇയാൾക്കെതിരെ നടപടിയെടുത്തത്. സഞ്ചാരിയെ അറസ്റ്റ് ചെയ്യുകയും ഇയാൾ ഓടിച്ച വാടക കാർ പിടിച്ചെടുക്കുകയും ചെയ്തു.
ദുബൈ പൊലിസിൻ്റെ മുന്നറിയിപ്പ്
ഇത്തരം നിയമലംഘനങ്ങൾക്കെതിരെ ദുബൈ പൊലിസ് ഇന്നലെ (വെള്ളിയാഴ്ച) മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കുമെന്നും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലിസ് അറിയിച്ചു.
Dubai Police have arrested a foreign tourist for performing dangerous stunts on Sheikh Zayed Road, endangering his own life and the lives of others, in a rented car.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."