ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷവും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെയും ഉച്ചക്കും സ്വര്‍ണ വില ഇടിഞ്ഞിരുന്നു. അതില്‍ ആശ്വാസം കണ്ടെത്താന്‍ സമയം തരാതെയാണ് വീണ്ടും വില കുതിച്ചുയര്‍ന്നത്.
യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഡിസംബര്‍ 10 ന് പ്രഖ്യാപിക്കുന്ന പണനയത്തില്‍ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുള്ളതിനാല്‍ സ്വര്‍ണവില വരുംദിവസങ്ങളിലും വര്‍ധിക്കാനാണ് സാധ്യത.
ഇന്നത്തെ വില
ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11980 രൂപയും പവന് 560 രൂപ വര്‍ധിച്ച് 95,840 രൂപയുമായി.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 95080 രൂപയായിരുന്നു ഇന്നലെ വൈകുന്നേരം പവന് വിലയുണ്ടായിരുന്നത്.
| Date | Price of 1 Pavan Gold (Rs.) |
| 1-Dec-25 | 95680 |
| 2-Dec-25 (Morning) |
95480 |
| 2-Dec-25 (Evening) |
95240 |
| 3-Dec-255 | 95760 |
| 4-Dec-25 Yesterday » (Morning) |
95600 |
| 4-Dec-25 Yesterday » (Evening) |
Rs. 95,080 (Lowest of Month) |
| 5-Dec-25 Today » (Morning) |
95280 |
| 5-Dec-25 Today » (Evening) |
Rs. 95,840 (Highest of Month) |
Gold prices in Kerala surged again this afternoon, marking the highest rate of the month. Per sovereign rose to ₹95,840 and per gram to ₹11,980.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."