HOME
DETAILS

ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്കിടെ രൂപയുടെ മൂല്യം ഇടിയുന്നു; ഗള്‍ഫ് പ്രവാസികള്‍ക്കിത് 'മധുര മനോഹര' സമയം | Indian rupee fall

  
August 06 2025 | 12:08 PM

indian rupee drops on trumps tariff threats why its sweet and beautiful for gulf expats

ദുബൈ: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ ഭീഷണികള്‍ക്കിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്നലെ അമേരിക്കന്‍ ഡോളറിനെതിരെ 22 പൈസ താഴ്ന്ന് 87.88ലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ന് ഇതില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഇന്ന് രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 87.73 എന്ന നിലയില്‍ എത്തിയിരുന്നു. ഡോളറിന്റെ മൂല്യം കുറഞ്ഞതിനാലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായത്.

അമേരിക്കന്‍ താരിഫുകളുടെ അനന്തരഫലത്തെക്കുറിച്ചുള്ള വ്യക്തതയ്ക്കായി പിപണികള്‍ കാത്തിരിക്കുകയാണെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തുണ്ടെന്നും ഓഹരി വിപണിയിലെ വ്യാപാരികള്‍ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അിശ്ചിതത്വം തുടരുന്നത് ഇന്ത്യയിലെ ആഭ്യന്തര വിപണികളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ടെന്ന് കമ്മോഡിറ്റീസ് റിസര്‍ച്ച് മിറേ അസറ്റ് ഷെയര്‍ ഖാന്‍ റിസര്‍ച്ച് അനലിസ്റ്റ് അനൂജ് ചൗദരി പറഞ്ഞു. 

ഇന്ത്യയ്ക്ക് മേല്‍ ട്രംപ് കൂടുതല്‍ താരിഫ് ചുമത്തുമോ?

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ട്രംപില്‍ നിന്നായിരിക്കും രൂപയുടെ മൂല്യത്തില്‍ ഏറ്റവും വലിയ ആഘാതം ഉണ്ടാകുക. റഷ്യയില്‍ നിന്നുള്ള കരാറിന്റെ ഒഴുക്ക് തടയാന്‍ പോകുന്നില്ലെന്ന് ഇന്ത്യ നേരത്തേ സംശയലേശമന്യേ വ്യക്തമാക്കിയിരുന്നു.

'ഇന്ത്യയ്ക്ക് 25% തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഇതിനകം തന്നെ പരാമര്‍ശിച്ചിട്ടുണ്ട്, അതുകൊണ്ടാണ് കഴിഞ്ഞ ആഴ്ച അവസാനം രൂപയുടെ മൂല്യം പെട്ടെന്ന് ഇടിഞ്ഞത്,' ഒരു എഫ്എക്‌സ് വിശകലന വിദഗ്ധന്‍ പറഞ്ഞു. 'ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം 24 ആയി കുറയുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസികള്‍ക്കിത് സുവര്‍ണാവസരം

ദിര്‍ഹം രൂപയിലേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്ന യുഎഇ പ്രവാസികള്‍ക്ക് ഇപ്പോഴും വളരെ അനുകൂല സമയമാണെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം. എന്നാല്‍ വരും ദിനങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ അനുകൂലമാവുകയാണെങ്കില്‍ ഇപ്പോഴുള്ള വിനിമയ നിരക്ക് പ്രവാസികള്‍ക്ക് ലഭിക്കണമെന്നില്ല.

 

The Indian rupee falls after Donald Trump’s tariff warnings, but the decline brings better remittance value for Gulf expatriates. Here’s how it impacts your money.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago