HOME
DETAILS

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

  
Web Desk
August 07 2025 | 11:08 AM

young man dies after jumping off kochi metro rail bridge

കൊച്ചി: കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട–എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലെ പാലത്തിൽ നിന്നുമാണ് യുവാവ് റോഡിലേക്ക് ചാടിയത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ യുവാവ് തൃപ്പൂണിത്തുറയിലേക്ക് പോകാൻ ടിക്കറ്റ് എടുത്താണ് സ്റ്റേഷന്റെ പ്ലാറ്റഫോമിൽ എത്തിയത്. തുടർന്നു പ്ലാറ്റുഫോമിൽ നിന്ന് ട്രാക്ക് ബ്രിഡ്ജിലൂടെ ഓടുകയായിരുന്നു. യുവാവ് ഓടുന്നത് കണ്ട ജീവനക്കാർ ഉടൻ ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ മെട്രോ സർവിസുകൾ നിലച്ചു.

യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു പിന്നാലെ എത്തിയെങ്കിലും യുവാവ് വഴങ്ങിയില്ല. ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി. പിന്നാലെ ട്രാക്കിന്റെ ഉൾഭാഗത്ത് നിന്നും കമ്പിവേലി കടന്ന് റോഡിലേക്കുള്ള ഭാഗത്തുകൂടെ ഇയാൾ നടന്നു. ഇതേസമയം, താഴെ ഫയർഫോഴ്സും പൊലിസും സംഭവസ്ഥലെത്തിയിരുന്നു. താഴേക്ക് ചാടുമ്പോൾ പിടിക്കാനായി ഫയർഫോഴ്‌സ് വല വിരിക്കുകയും ചെയ്തു. എന്നാൽ യുവാവ് വലയും മറികടന്ന് താഴേക്ക് ചാടുകയായിരുന്നു.

റോഡിലേക്ക് നേരിട്ട് പതിച്ചതോടെ അതീവഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇയാളെ എത്തിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. 

 

A tragic incident occurred in Kochi where a young man died after jumping off a metro rail bridge. The deceased has been identified as Nisar, son of Veerassery Kunhumoytheen, a native of Chullippara, Tirurangadi.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്‌സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City

International
  •  4 hours ago
No Image

പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു

Football
  •  4 hours ago
No Image

യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

uae
  •  4 hours ago
No Image

ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അം​ഗ ലഹരി മാഫിയ സംഘം പിടിയിൽ

International
  •  4 hours ago
No Image

ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം

International
  •  5 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

'ബി.ജെ.ഡിയല്ല, ഭരിക്കുന്നത് ബി.ജെ.പി; ഇവിടെ ആരേയും ക്രിസ്ത്യാനികളാകാന്‍ അനുവദിക്കില്ല' ബജ്‌റംഗ്ദള്‍ സംഘം ആക്രമിച്ചത് ഇതും പറഞ്ഞെന്ന് മലയാളി വൈദികന്‍

National
  •  5 hours ago
No Image

വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ വഴിവയ്ക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളർ വിലയിട്ട് അമേരിക്ക; എന്തിനാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിടുന്നത്?

International
  •  5 hours ago