HOME
DETAILS

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

  
Web Desk
August 07 2025 | 12:08 PM

indian super league and super cup will be held this year said kalyan chaubey

മുംബൈ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) (Indian Super League) ഫുട്ബാൾ മത്സരങ്ങൾ ഈ വർഷം തന്നെ നടക്കും. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ കല്യാൺ ചൗബേയാണ് ആരാധകർ ഏറ്റവും കാത്തിരുന്ന തീരുമാനം പ്രഖ്യാപിച്ചത്. എഐഎഫ്എഫ് ഭരണഘടനയുമായി ബന്ധപ്പെട്ട കേസിൽ സുപ്രിം കോടതിയുടെ ഉത്തരവ് വരുന്നതിന്റെ അടിസ്ഥാനത്തിൽ ലീഗ് പുനരാംഭിക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്എസ്ഡിഎൽ, ഐഎസ്എൽ ക്ലബുകൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് കല്യാൺ ചൗബേയുടെ പ്രഖ്യാപനം.

പ്രീസീസൺ സെഷനുകൾ ആരംഭിക്കാനും ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ ടീമിലെത്തിക്കാനും ആവിശ്യപ്പെട്ടിട്ടുണ്ടെന്നും ഡൽഹിയിൽ ചേർന്ന യോഗത്തിന് ശേഷം ചൗബേ അറിയിച്ചു. സൂപ്പർ കപ്പോടെയായിരിക്കും ഈ സീസൺ ആരംഭിക്കുക. സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ നടത്തുന്നതിനായി മതിയായ സമയം നൽകണമെന്ന ക്ലബ്ബുകളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് ആവശ്യമായ സമയം നൽകുമെന്ന് എഐഎഫ്എഫ് അറിയിച്ചു. 

അതേസമയം, ചിലവ് ചുരുക്കലിന്റെ ഭാഗമായി സൂപ്പർ കപ്പ് ഘടനയിൽ മാറ്റങ്ങൾ വരുത്താനും സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാഴ്ചക്കകം വീണ്ടുമൊരു മീറ്റിംഗ് നടക്കും. അതിലാകും സൂപ്പർ കപ്പ് തീയതികളും ഫോർമാറ്റും തീരുമാനിക്കുക. ഒഡീഷ, മോഹൻ ബഗാൻ ക്ലബുകൾ ഓൺലൈനായും മറ്റു ക്ലബ് പ്രതിനിധികൾ നേരിട്ടും മീറ്റിങ്ങിന്റെ ഭാഗമായി. കോടതി നടപടികൾ വേഗത്തിലാക്കാനും ഭാരവാഹികൾ ശ്രമം നടത്തും.

ഐഎസ്‌എൽ നടത്തിപ്പ് സംഘമായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ), ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റർ റൈറ്സ് കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ലീഗിന്റെ നടത്തിപ്പിനെ അനിശ്ചിതത്വത്തിലാക്കിയത്. എന്നാൽ ഇന്നത്തെ യോഗത്തോടെ ഈ പ്രതിസന്ധികൾ അവസാനിക്കുമെന്നാണ് ഫുടബോൾ ലോകം കണക്കാക്കുന്നത്.

 

Ending weeks of uncertainty, Indian Super League (ISL) football matches will be held within this year, announced All India Football Federation (AIFF) President Kalyan Chaubey — bringing relief to fans eagerly awaiting the decision.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  13 hours ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  13 hours ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  13 hours ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  14 hours ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 hours ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  14 hours ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  14 hours ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  15 hours ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  15 hours ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  15 hours ago