HOME
DETAILS

സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും

  
Web Desk
August 06 2025 | 13:08 PM

sandesha yatra from kanyakumari to mangalore as part of Samasthas 100th varshika Maha Sammelanam

ചേളാരി: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി 2025 ഡിസംബര്‍ 19 മുതല്‍ 28 വരെ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്തേക്ക് സമസ്ത പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദേശ യാത്ര നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗം തീരുമാനിച്ചു. യാത്രയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളും മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും അനുഗമിക്കും. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നടത്തുന്ന യാത്രക്ക് ജില്ലകളില്‍ ഒരു കേന്ദ്രത്തില്‍ വെച്ച് സ്വീകരണം നല്‍കും. അന്താരാഷ്ട്ര പ്രചരണ സമ്മേളനം ഒക്ടോബര്‍ ആദ്യത്തില്‍ യു.എ.ഇയിലും, ദേശീയ പ്രചാരണ സമ്മേളനം ഒക്ടോബര്‍ മധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടത്താനും തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രചാരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

സമ്മേളനത്തോടനുബന്ധിച്ച് നഗരിയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ എക്സ്പോ സംഘടിപ്പിക്കും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പ്രധാന പതാക വരക്കല്‍ മഖാമില്‍ നിന്നും, 99 പതാകകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും വരക്കലില്‍ എത്തിച്ച് 100 പതാകള്‍ ഒന്നിച്ച് സമ്മേളന നഗരിയിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും സമ്മേളനത്തിന് ആവശ്യമായി വരുന്ന ചെലവുകള്‍ക്കുമുള്ള ഫണ്ട് പൊതുജന പങ്കാളിത്തത്തോടെ സമാഹരിക്കാനും യോഗം തീരുമാനിച്ചു. സ്വാഗത സംഘത്തിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന 15 സബ്കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കി. മുശാവറ മെമ്പര്‍ മാണിയൂര്‍ അഹ്മദ് മുസ്ലിയാരുടെ മഗ്ഫിറത്തിനും മറ്റും പ്രാര്‍ത്ഥനക്ക് പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അരിപ്ര, ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി എന്നിവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  12 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  13 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  13 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  13 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  14 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  14 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  14 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  15 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  15 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  15 hours ago