
വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi

ബംഗളൂരു: തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസ് മാർച്ച് നടത്തും. ബംഗളൂരുവിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെയും പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. ഇൻഡ്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫിസിലേക്കും മാർച്ച് നടത്തും. തെരഞ്ഞെടുപ്പ് കമ്മിഷനിൽ രേഖാമൂലം പരാതി നൽകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
ഇന്നലെയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോൺഗ്രസും രാജ്യത്തെ മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്ന വോട്ടു മോഷണത്തിന് ശക്തമായ തെളിവുകൾ പുറത്തുവിട്ടത്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ നടന്ന അട്ടിമറികളും വ്യാപകക്രമക്കേടുകളും അക്കമിട്ടുനിരത്തിയ രാഹുൽ തെരഞ്ഞെടുപ്പു കമ്മിഷനെയും ബി.ജെ.പിയെയും മുൾമുനയിൽ നിർത്തി ആഞ്ഞടിച്ചു. കാര്യമായ ഭരണവിരുദ്ധവികാരമില്ലാത്ത ഘട്ടത്തിലും എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിരുദ്ധവുമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തുനടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ അതിഗുരുതര ആരോപണങ്ങളുന്നയിച്ചത്. പവർ പോയിന്റ് പ്രസന്റേഷൻ നടത്തിയായിരുന്നു രാഹുലിന്റെ വാർത്താസമ്മേളനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേനയും (ഉദ്ധവ് പക്ഷം) എൻ.സി.പിയും (ശരദ് പവാർ പക്ഷം) കോൺഗ്രസും ഉൾക്കൊള്ളുന്ന സഖ്യം മികച്ച വിജയം നേടിയ മഹാരാഷ്ട്രയിൽ, തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെയും അതിനു മുമ്പ് നടന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെയും ഫലങ്ങൾ എടുത്തു പറഞ്ഞാണ് രാഹുൽ വാർത്താസമ്മേളനം തുടങ്ങിയത്. കർണാടകയിലെ ദുരൂഹമായ ഫലങ്ങളിൽ ക്രമക്കേടുകൾ നടന്നതായും അതുസംബന്ധിച്ച വിവിധ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ച് രാഹുൽ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിക്കൂട്ടിലാക്കുന്ന വോട്ട് മോഷണത്തിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് നേരത്തെ ഒന്നിലധികം തവണ പറഞ്ഞ രാഹുൽഗാന്ധി, മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം നടത്തിയ ഒരുമണിക്കൂറിലേറെ നീണ്ട വാർത്താസമ്മേളനത്തിലാണ് തെളിവുകൾ പുറത്തുവിടുന്നതായി പ്രഖ്യാപിച്ചത്.
ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലുൾപ്പെടെയുള്ള കമ്മിഷന്റെ നടപടികളിലും രാഹുൽ സംശയം പ്രകടിപ്പിച്ചു. 2014 മുതൽ രാജ്യത്ത് എന്തൊക്കെയോ സംഭവിക്കുന്നുവെന്ന തോന്നലുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലോക്സഭയിലേക്ക് ഒരു സീറ്റ് പോലും ലഭിക്കാത്തത് അത്ഭുതപ്പെടുത്തുന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. വരുംദിവസങ്ങളിൽ വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരുമെന്ന് കോൺഗ്രസ് അറിയിച്ചു.
അതേസമയം, തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് വന്നു. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം പൂർത്തിയായി തൊട്ടടുത്ത മണിക്കൂറിൽ തന്നെ ആരോപണങ്ങൾ നിഷേധിച്ചെത്തിയ കമ്മിഷൻ, വിശദീകരണം ആരാഞ്ഞ് അദ്ദേഹത്തിന് നോട്ടിസയക്കുകയും ചെയ്തു.
കർണാടകയിലെ വോട്ടർപട്ടികയിലുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണത്തിൽ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ (സി.ഇ.ഒ) ആണ് നോട്ടിസയച്ചത്. സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ, ഉൾപ്പെട്ട അനർഹരുടെ വിവരങ്ങൾ തുടങ്ങിയവ രാഹുൽ ഗാന്ധി ഒപ്പുവച്ച സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കണമെന്നാണ് നിർദേശം. വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടിയെന്നും കത്തിൽ പറയുന്നു. ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മിഷൻ പ്രതികരിച്ചു.
Following Rahul Gandhi’s allegations of election irregularities, the Congress will hold a march to the Election Commission office in Karnataka today, demanding an investigation. Congress General Secretary K.C. Venugopal said that Rahul Gandhi and Congress President Mallikarjun Kharge will take part in the event in Bengaluru. On Monday, under the INDIA alliance, a march will also be held to the Central Election Office. K.C. Venugopal added that a formal complaint will be submitted to the Election Commission.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter
National
• 7 hours ago
കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ
National
• 8 hours ago
ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026
Kerala
• 8 hours ago
ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
Kerala
• 15 hours ago
കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം
Kerala
• 15 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന
Kerala
• 16 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
bahrain
• 16 hours ago
490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ
National
• 16 hours ago
മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ
National
• 17 hours ago
പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ
uae
• 17 hours ago
വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന
International
• 18 hours ago
യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ
uae
• 18 hours ago
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം
National
• 19 hours ago
കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം
Kerala
• 19 hours ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 21 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a day ago
അരുന്ധതി റോയിയും എ.ജി നൂറാനിയും ഉള്പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള് നിരോധിച്ച് ജമ്മു കശ്മീര് ആഭ്യന്തര വകുപ്പ്
National
• a day ago
ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol
National
• a day ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 20 hours ago
അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ
qatar
• 20 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 20 hours ago