'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്
ദുബൈ: സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ പൊതുനിരത്തിൽ അപകടകരമാം വിധം കാർ ഉപയോഗിച്ച് അഭ്യാസങ്ങൾ നടത്തിയ രണ്ട് വാഹനങ്ങൾ ദുബൈ പൊലിസ് പിടിച്ചെടുത്തു. എക്സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒരു ഡ്രൈവർ നീങ്ങുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് കൈകൾ വീശി 'ഓറ ഫോമിങ്' എന്നറിയപ്പെടുന്ന സ്റ്റണ്ട് പ്രകടനം നടത്തുന്നത് കാണാം. മറ്റൊരു വീഡിയോയിൽ, ഓൺലൈൻ ഉള്ളടക്കം ചിത്രീകരിക്കുന്നതിനിടെ ഒരു ഡ്രൈവർ കാറിന്റെ ബോണറ്റിനുള്ളിൽ കയറുന്നതും കാണാം.
"ഇത്തരം അശ്രദ്ധമായ പെരുമാറ്റം ഡ്രൈവർമാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ ഭീഷണിയാണ്. ഇത് ഗതാഗത നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്, ഇതൊരു തരത്തിലും അനുവദിക്കാനാവില്ല," ദുബൈ പൊലിസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ബിൻ സുവൈദാൻ പറഞ്ഞു.
#News | Dubai Police Impound Two Vehicles Over Reckless Stunt Driving
— Dubai Policeشرطة دبي (@DubaiPoliceHQ) August 8, 2025
Details: https://t.co/zGd3vGbIx8
#RoadSafety pic.twitter.com/afpO2p6Hfw
2023-ലെ ഡിക്രി നമ്പർ 30 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വാഹനങ്ങൾ തിരികെ ലഭിക്കാൻ ഉടമകൾ 50,000 ദിർഹം (ഏകദേശം 11,92,439 രൂപ) പിഴ അടയ്ക്കണം.
സോഷ്യൽ മീഡിയയിൽ ഇത്തരം അപകടകരമായ പ്രവൃത്തികൾ പങ്കിടുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. "റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല," എന്ന് അവർ ഊന്നിപ്പറഞ്ഞു. ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ പാലിക്കാനും സുരക്ഷയ്ക്ക് മുൻഗണന നൽകാനും അധികൃതർ ആവശ്യപ്പെട്ടു.
Dubai Police warn motorists against performing dangerous stunts on roads for social media attention, stressing that roads are meant for safe travel, not risky exercises. Several cars have been seized.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."