HOME
DETAILS

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

  
Web Desk
August 10, 2025 | 4:44 PM

Congress party has released more evidence of vote chori

ന്യൂഡല്‍ഹി: വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റുമായി എത്തിയത്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തെളിയിക്കുന്ന പട്ടികയടക്കമുള്ള വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. 

'' തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ നടക്കുന്ന ക്രമക്കേടിന്റെ രീതികളും തന്ത്രങ്ങളും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ തുറന്നുകാട്ടി. ഇതാ തെളിവ്, താഴെ കാണുന്ന പട്ടികയില്‍ മുപ്പതിനായിരത്തിലധികം വ്യാജ വിലാസങ്ങളുണ്ട്. അവയില്‍ ഭൂരിഭാഗത്തിന്റെയും ഹൗസ് നമ്പര്‍ 0, 00, 000 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള 9000 വിലാസങ്ങളില്‍ ഭൂരിപക്ഷവും വെറും സ്ഥലപ്പേരുകള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. 

ഇപ്പോള്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും, ഈ കണക്കുകള്‍ ഒരൊറ്റ ലോക്‌സഭാ മണ്ഡലത്തിലേത് മാത്രമാണെന്നും, രാജ്യം മുഴുവന്‍ പരിശോധിച്ചാല്‍ ഇനിയും കൂടുതല്‍ വ്യാജ വിലാസങ്ങള്‍ കണ്ടെത്താനാകുമെന്നും കുറിപ്പില്‍ പറയുന്നു.

നേരത്തെ വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രം​ഗത്തെത്തിയിരുന്നു. ശകുന്‍ റാണിയുടെ പേരില്‍ രണ്ട് വോട്ട് ചെയ്തതിന് തെളിവുണ്ടെന്നും, നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിചാരിക്കേണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. 

'ചോദ്യം ചോദിച്ച ഞങ്ങള്‍ക്കെതിരെയാണ് നടപടിയെങ്കില്‍ എടുക്കട്ടെ, സത്യം ഞങ്ങള്‍ പുറത്ത് കൊണ്ടുവരും. തെളിവുകള്‍ എല്ലാം കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

The Congress party has released more evidence of vote theft. This came after the Karnataka Election Commissioner issued a notice to Rahul Gandhi. On its official X handle, Congress posted a video, including a list, claiming to prove irregularities in the voters’ list.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  2 days ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  2 days ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  2 days ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  2 days ago
No Image

ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും

Kerala
  •  2 days ago
No Image

സുഡാന്‍ ഡ്രോണ്‍ ആക്രമണം: മരണം 114 ആയി, കൊല്ലപ്പെട്ടവരില്‍ 46 കുഞ്ഞുങ്ങള്‍

International
  •  2 days ago
No Image

തൃശ്ശൂരിൽ പോര് മുറുകി: എൽ.ഡി.എഫിന് 'അടിയൊഴുക്കു' ഭീതി; മികച്ച ഹോംവർക്കുമായി യു.ഡി.എഫ് രംഗത്ത്

Kerala
  •  2 days ago
No Image

ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ മരുഭൂമിയിലേക്ക്; 'ഗംറാൻ ക്യാമ്പ്' പദ്ധതിയുമായി ഷെയ്ഖ് ഹംദാൻ

uae
  •  2 days ago
No Image

തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ

Kerala
  •  2 days ago


No Image

കൊല്ലം കുരീപ്പുഴയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീ പിടിച്ചു;  10ല്‍ അധികം ബോട്ടുകളും ചീനവലകളും കത്തി നശിച്ചു

Kerala
  •  2 days ago
No Image

വാശിയേറിയ പോരാട്ടം: ബത്തേരിയിൽ ഭരണം പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും നേർക്കുനേർ; പ്രതിപക്ഷ നേതാവ് ഇന്ന് ജില്ലയിൽ

Kerala
  •  2 days ago
No Image

കുവൈത്തിൽ മയക്കുമരുന്നിന്റെ ചിത്രങ്ങളോ എഴുത്തുകളോ ലോഗോകളോ ഉള്ള വസ്ത്രങ്ങളും വസ്തുക്കളും നിരോധിച്ചു, ലംഘിച്ചാൽ കനത്ത പിഴ, ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം പിടിയിലായാലും പണി കിട്ടും

latest
  •  2 days ago
No Image

പാലക്കാട് നിന്നു തട്ടിക്കൊണ്ടു പോയ മലപ്പുറത്തെ വ്യവസായിയെ കണ്ടെത്തി പൊലിസ്; പ്രതികള്‍ ഉറങ്ങിയപ്പോള്‍ ഇറങ്ങിയോടി പൊലിസിനെ വിവരമറിയിച്ചു

Kerala
  •  2 days ago