സോളിറ്റയർ പ്രോഗ്രാമിന് കീഴിലെ ആദ്യ ബുഗാട്ടി കാർ ബ്രൂയിലാർഡ് പുറത്തിറങ്ങി. എന്താണ് സോളിറ്റയർ പ്രോഗ്രാം
ലോകത്തിലെ എറ്റവും വേഗത കൂടിയ കാറുകൾ നിർമിക്കുന്ന ബുഗാട്ടി എന്ന ഫ്രഞ്ച് കമ്പനിയെ നമുക്കെല്ലാവർക്കും അറിയാം . സ്പീഡിന്റെ പേരിലും എയറോ ഡയനാമിക് ഘടകങ്ങളുടെ പേരിലും ബുഗാട്ടി കാറുകൾ ലോക പ്രശസ്തമാണ്. ബുഗാട്ടി ചിറോൺ, വെയ്റോൺ തുടങ്ങിയ മോഡലുകൾ എല്ലാവർക്കും സുപരിചിതവുമാണ്. ആ ശ്രേണിയിലേക്ക് പുതിയൊരു മോഡലും കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ബുഗാട്ടി. ബുഗാട്ടി ബ്രൂയിലാർഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് മറ്റു ബുഗാട്ടി കാറുകൾക്കില്ലാത്ത ഒരു പ്രേതേകത കൂടിയുണ്ട്. ബുഗാട്ടിയുടെ പുതിയ പ്രോഗ്രാമായ സോളിറ്റയർ പ്രോഗ്രാമിന് കീഴിൽ നിർമിക്കുന്ന ആദ്യ മോഡൽ ആണ് എന്നതാണ് അത്.
ബുഗാട്ടിയുടെ പുതിയ കസ്റ്റമൈസേഷൻ പ്രോഗ്രാമാണിത്. സാധാരണയായി ബുഗാട്ടി കാറുകൾക്ക് കസ്റ്റമൈസേഷൻ ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാം . എന്നാൽ ഇത് ഒരു പടി കൂടി കടന്ന കസ്റ്റമൈസേഷൻ പ്രോഗ്രാമാണ്. അതായത് ഉപഭോക്താക്കൾക്ക് അവരുടെ ബുഗാട്ടി കാറിന്റെ ബോഡിയും ഇന്റീരിയരും അടക്കം മാറ്റം വരുത്താം എന്നതാണ് ഈ പ്രോഗ്രാമിന്റെ ഹൈ
ലൈറ്റ്. അങ്ങനെയാകുമ്പോൾ നിങ്ങൾ നിർമ്മിക്കുന്ന ബുഗാട്ടി വാഹനം നിങ്ങളുടെ അടുത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ. അതായത് നിങ്ങളുടെ ബുഗാട്ടി ലോകത്തിലെ വൺ ഓഫ് വൺ ബുഗാട്ടി വാഹനം ആയിരിക്കും എന്നർത്ഥം. ഈ പ്രോഗ്രാമിന് കീഴിൽ വർഷത്തിൽ രണ്ട് ബുഗാട്ടി കാറുകൾ മാത്രമേ നിർമിക്കുകയൊള്ളൂ എന്നത് ഇതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.
അത്തരത്തിൽ നിർമ്മിച്ച ആദ്യ മോഡലാണ് ബുഗാട്ടി ബ്രൂയിലാർഡ്. ബുഗാട്ടി സ്ഥാപകനായ എറ്റോറെ ബുഗാട്ടിയുടെ പ്രിയപ്പെട്ട കുതിരയോടുള്ള ആദരസൂചകമായി നിർമിച്ചതാണ് ഈ വാഹനം. ബുഗാട്ടിയുടെ ഈ വാഹനത്തെ പറ്റിയും പ്രോഗ്രാമിനെ പറ്റിയും നിങ്ങളുടെ അഭിപ്രായം എന്താണ് . കമന്റ് ചെയ്യൂ.
The Solitaire Program is Bugatti's exclusive initiative to create bespoke, high-performance vehicles, with the Brouillard as its first model, showcasing unmatched luxury and engineering
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."