HOME
DETAILS
MAL
മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്
Web Desk
August 10, 2025 | 4:08 PM
തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപിച്ചെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്‍ സീനിയര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ പ്രിവന്റീവ് ഓഫീസറായ ജെസീനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം ഓഫീസിലേക്ക് മദ്യപിച്ചെത്തിയ ജെസീന്‍ സീനിയര്‍ ഉദ്യോഗസ്ഥനായ സൂര്യനാരായണനുമായി വാക്കേറ്റവും കയ്യാങ്കളിയും നടത്തിയെന്നാണ് പരാതി. സീനിയര്‍ ഓഫീസറുടെ പരാതിയില്‍ വര്‍ക്കല പൊലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
In Varkala, a drunk Excise officer attacked a senior officer. Police took Preventive Officer Jaseen into custody after the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."