വൃക്കയെ സംരക്ഷിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുകയാണ്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്കയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...
വെള്ളം ധാരാളമായി കുടിക്കുക. വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോണ്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
പുകവലി പൂര്‍ണമായും ഉപേക്ഷിക്കണം. പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത രക്തയോട്ടത്തെ മന്ദഗതിയിലാക്കുകയും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
മദ്യം ഒഴിവാക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
മൂത്രത്തിന്റെ അളവ് കുറയുക, മുഖത്തും കാല്‍പാദങ്ങളിലും നീര് വയ്ക്കുക, മൂത്രമൊഴിക്കുമ്പോള്‍ പതയുണ്ടാകുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കുക എന്നതും വളരെ പ്രധാനമാണ്. ഇത് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും സസ്യാഹാരങ്ങളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാന്‍ ശ്രമിക്കുക.
കൃത്യമായി വ്യായാമം ചെയ്യുന്നത് പതിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക
വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിക്കുക.
ശരീരഭാരം നിയന്ത്രിക്കുക. ഭാരം കൂടുതലുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."