HOME
DETAILS

അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട്‌ അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു

  
Web Desk
August 09, 2025 | 12:44 AM

While there is a rift with the US over the issue of additional tariff  Modi is close to Russia and China

ന്യൂഡൽഹി: ഇന്ത്യക്കെതിരായ അധിക തീരുവ വിഷയത്തിൽ യു.എസുമായി അകൽച്ച നിലനിൽക്കെ, റഷ്യയോടും ചൈനയോടും അടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ ചൈന സന്ദർശിക്കാൻ തീരുമാനിച്ച മോദി, ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനുമായി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്കിടെ പുടിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

നേരത്തെ പുടിൻ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്രെംലിനിൽ എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മോദി- പുടിൻ ഫോൺ സംഭാഷണം. ഉക്രൈനുമായുള്ള യുദ്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

ഇന്ത്യ- റഷ്യ വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈവർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കാനാണ് പുടിൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. 'സുഹൃത്ത് പുടിനുമായി വളരെ നല്ല, വിശദമായ സംഭാഷണം നടത്തി. ഉക്രൈൻ വിഷയത്തിലെ സ്ഥിതിഗതികൾ അദ്ദേഹം ധരിപ്പിച്ചു. ഉഭയകക്ഷി വിഷയങ്ങളിലെ പുരോഗതിയും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ഈവർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിക്കും'- മോദി എക്‌സിൽ കുറിച്ചു.

2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്.

അതേസമയം, സന്ദർശന മോഹം അറിയിച്ച മോദിയെ ചൈന സ്വാഗതം ചെയ്തു. മോദിയുടെ സന്ദർശനം പുതിയ തലത്തിലുള്ള ഐക്യദാര്‍ഢ്യവും സൗഹൃദവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും യോജിച്ച പരിശ്രമത്തോടെ, ടിയാന്‍ജിന്‍ ഉച്ചകോടി ഐക്യദാര്‍ഢ്യം, സൗഹൃദം, ഗുണകരമായ ഫലങ്ങള്‍ എന്നിവയുടെ ഒത്തുചേരലായിരിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. 31നാണ് ചൈനയിലെ തിയാന്‍ജിനില്‍ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കും.

2024 ഒക്ടോബറില്‍ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത തീരുവകള്‍ ഏര്‍പ്പെടുത്തുകയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ സമ്മർദം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിനിടെയാണ് ഈ സന്ദര്‍ശനം.

While there is a rift with the US over the issue of additional tariffs against India, Prime Minister Narendra Modi is close to Russia and China.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  9 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  9 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  9 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  9 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  9 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  9 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  9 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  9 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  9 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  9 days ago