HOME
DETAILS

കരിയറിൽ സഹായം വാഗ്ദാനം ചെയ്ത് നിയമവിദ്യാർത്ഥിനിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി മയക്കി കിടത്തി ബലാത്സംഗം ചെയ്തു; ഹിന്ദു യുവവാഹിനി നേതാവിനെതിരെ കേസ്

  
Web Desk
August 09 2025 | 03:08 AM

Ghaziabad Hindu Yuva Vahini Leader Accused of Drugging Raping Law Student Seeking Career help

ന്യൂഡൽഹി: ഹരിയനയിലെ ഗാസിയാബാദിൽ തൊഴിൽ സഹായം തേടി എത്തിയ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ഹിന്ദു യുവവാഹിനി നേതാവിനെതിരെ കേസ്. വ്യാഴാഴ്ച മുരാദ് നഗർ പ്രദേശത്താണ് സംഭവം നടന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു യുവവാഹിണിയുടെ പ്രാദേശിക നേതാവ് സുശീൽ പ്രജാപതി ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. പെൺകുട്ടി നൽകിയ പരാതിപ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഗാസിയാബാദ് കോടതിയിലെ മുതിർന്ന അഭിഭാഷകർക്ക് പരിചയപ്പെടുത്താമെന്ന് സുശീൽ പ്രജാപതി വാഗ്ദാനം ചെയ്തിരുന്നതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ 23 വയസ്സുള്ള പെൺകുട്ടി പറയുന്നത് ഇങ്ങനെ: അഭിഭാഷകനുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചതായി പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു. അവിടെ എത്തിയപ്പോൾ പ്രജാപതി ഫ്ളാറ്റിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹം എനിക്ക് ഒരു തണുത്ത പാനീയം നൽകി. അത് കുടിച്ച ഉടൻ എനിക്ക് തലകറക്കം ഉണ്ടായി. പിന്നീട് ഞാൻ മയക്കത്തികൽ ആയിരുന്നപ്പോൾ അയാൾ എന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.- വുദ്യാർത്ഥിനി പറഞ്ഞു.

ആക്രമണത്തിന് ശേഷം റോഡിൽ ഉപേക്ഷിക്കുന്നതിന് മുമ്പ്, തന്റെ ശക്തമായ രാഷ്ട്രീയബന്ധം പറഞ്ഞ് പ്രതി അവളെ ഭീഷണിപ്പെടുത്തി. ഇര മുറാദ്നഗർ പോലീസ് സ്റ്റേഷനിൽ എത്തിയതിന് ശേഷം വ്യാഴാഴ്ച രാത്രി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ റെയ്ഡ് നടത്തുകയാണ്- അഡീഷണൽ പോലീസ് കമ്മീഷണർ അലോക് പ്രിയദർശി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

അതേസമയം കേസ് എടുത്തതോടെ നേതാവിനെ തള്ളി ഹിന്ദു യുവ വാഹിനി രംഗത്തുവന്നു. സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും സംഘടന പിന്തുണയ്ക്കുന്നില്ലെന്ന് ഹിന്ദു യുവ വാഹിനി ജില്ലാ പ്രസിഡന്റ് ആയുഷ് ത്യാഗി കക്ദ പറഞ്ഞു. അത്തരം ആളുകൾ ഞങ്ങളോടൊപ്പമില്ല. കർശന നടപടിയെടുക്കണമെന്ന് പ്രാദേശിക വനിതാ അവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. "വേട്ടക്കാർ എങ്ങനെയാണ് അധികാരവും രാഷ്ട്രീയ ബന്ധങ്ങളും ദുരുപയോഗം ചെയ്യുന്നതെന്ന് ഇത് കാണിക്കുന്നു", ആക്രമണത്തെ അതിജീവിച്ചവർക്കൊപ്പം പ്രവർത്തിക്കുന്ന അഭിഭാഷകയായ നേഹ ശർമ പറഞ്ഞു. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പോലീസ് പറയുന്നു.  

A local leader of the Hindu Yuva Vahini in Ghaziabad is wanted by police after allegedly raping a young law student who came to meet him for career guidance. The incident occurred on Thursday in Muradnagar area. Police confirmed they registered the case late Thursday night after the victim reached Muradnagar police station. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  10 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  11 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  11 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  11 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  12 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  12 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  12 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  13 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  13 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  17 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  18 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  18 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  18 hours ago