'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെതിരെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരെന്ന് അവര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ലെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കൊമേഴ്‌സ്യല്‍ ഹെഡ് ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
കരാര്‍ ലംഘിച്ചത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്പോണ്‍സര്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്പോണ്‍സര്‍ നടത്തിയിരുന്നു. കായിക മന്ത്രി ഇക്കാര്യത്തില്‍ മൗനം തുടരുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോള്‍ കായിക മന്ത്രിക്കെതിരെ ലിയാന്‍ഡ്രോ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുന്നത്. കായികമന്ത്രി മാഡ്രിഡില്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. 2024 സെപ്തംബറിലായിരുന്നു കൂടിക്കാഴ്ച.
കരാര്‍ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്ന സന്ദേശം.
The Argentina Football Association has strongly criticized the Kerala Government for failing to meet agreed conditions. The association alleges that the government backtracked on its commitments, sparking controversy ahead of the proposed football event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."