
സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving

ദുബൈ: സേവനത്തിന്റെ മഹത്വത്തെയും സാമൂഹിക പ്രതിബദ്ധതയെയും ഉയർത്തിപ്പിടിച്ച്, ദുബൈയുടെ മാനുഷിക മുഖത്തിന് കൂടുതൽ തിളക്കം നൽകാൻ ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' വളണ്ടിയർ ടീമും കൈ കോർക്കുന്നു. ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനും ലക്ഷ്യമിട്ട് ഇരു വിഭാഗങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചു.
എമിറേറ്റിൽ സാമൂഹിക ഉന്നമനം സാധ്യമാക്കാനും ജീവിത നിലവാരം ഉയർത്താനുമുള്ള ശ്രമങ്ങൾക്ക് കരുത്തേകാനും സന്നദ്ധ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനും വഴിയൊരുക്കുന്ന ധാരണാപത്രത്തിൽ ജി.ഡി.ആർ.എഫ്.എ ദുബൈക്ക് വേണ്ടി ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻസ് സെക്ടറിലെ അസിസ്റ്റന്റ് ഡയരക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് ഗാനിം സായിദ് അൽ അവൈമും, 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമിന് വേണ്ടി സ്ഥാപകനും തലവനുമായ സൈഫ് അൽ റഹ്മാൻ അമീറുമാണ് ഒപ്പുവച്ചത്.
'സന്തോഷവും മെച്ചപ്പെട്ട ജീവിത നിലവാരവും എല്ലാവർക്കും ഒരുപോലെ നൽകുന്ന ഒരാഗോള നഗരമായി ദുബൈയെ നിലനിർത്തുന്നതിൽ സാമൂഹിക ഉത്തരവാദിത്തം വലിയ പങ്കുവഹിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ കൈവരിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' -ചടങ്ങിൽ ഒപ്പുവയ്ക്കവേ മേജർ ജനറൽ അൽ അവൈം പറഞ്ഞു.
മനുഷ്യത്വപരമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ എന്നും മാതൃക കാണിച്ചിട്ടുള്ള ജി.ഡി.ആർ.എഫ്.എ ദുബൈയുമായി സഹകരിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും സമൂഹത്തിൽ കൂടുതൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും സൈഫ് അൽ റഹ്മാൻ അമീറും അഭിപ്രായപ്പെട്ടു.
സഹകരണത്തിന്റെ ഭാഗമായി സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുക, വിവരങ്ങൾ പങ്കുവക്കുക, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകാനുള്ള മാർഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നിവയും ലക്ഷ്യമിടുന്നു.
സാമൂഹിക പ്രതിബദ്ധത, തന്ത്രപരമായ പങ്കാളിത്തം, മാനുഷിക മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നിതാന്ത ശ്രമങ്ങൾ എന്നിവയിലൂടെ ജി.ഡി.ആർ.എഫ്.എ ദുബൈ മനുഷ്യത്വപരമായ ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. ഈ കൂട്ടായ്മ ദുബൈ സമൂഹത്തിൽ കൂടുതൽ ഐക്യവും സഹവർത്തിത്വവും വളർത്തുമെന്നും, മനുഷ്യ ബന്ധങ്ങൾക്ക് കൂടുതൽ ഊഷ്മളത പകരുമെന്നും അധികൃതർ വിശദീകരിച്ചു.
Social Upliftment: GDRFA Dubai and the 'Thank You for Your Giving' team join hands
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍
National
• a day ago
ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്
International
• a day ago
ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി
National
• a day ago
ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല
uae
• a day ago
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a day ago
ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
National
• a day ago
കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain
uae
• a day ago
ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
International
• 2 days ago
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി
Kerala
• 2 days ago
സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
തമിഴ്നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ
National
• 2 days ago
ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി
uae
• 2 days ago
കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall
uae
• 2 days ago
കോഴിക്കോട് വയോധിക സഹോദരിമാരുടെ മരണം കൊലപാതകം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala
• 2 days ago
'സുരക്ഷ മുഖ്യം'; വിമാനങ്ങളില്‍ പവര്‍ ബാങ്ക് നിരോധിക്കുമെന്ന എമിറേറ്റ്സിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ യാത്രക്കാര്‍
uae
• 2 days ago
കംബോഡിയ അതിർത്തിയിൽ കുഴിബോംബ് സ്ഫോടനം; മൂന്ന് തായ് സൈനികർക്ക് പരിക്ക്
International
• 2 days ago
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: 15 ലക്ഷം രൂപ കവർന്ന രണ്ട് യുവാക്കൾ പിടിയിൽ
Kerala
• 2 days ago
കാട്ടിൽ പ്രവേശിച്ചതിന് മുൻ സൈനികന് 18 ലക്ഷം പിഴ; വീഡിയോ വൈറലായതോടെ പ്രതിഷേധം
International
• 2 days ago
'ചവയ്ക്കാൻ പല്ലില്ലാത്തതിനാൽ ഞാൻ ബ്രെഡ് കഴിക്കുന്നത് വെള്ളത്തിൽ മുക്കിയ ശേഷം...'; യുഎഇ സഹായത്തിന് നന്ദി പറഞ്ഞ് മൂന്ന് മാസമായി വെറും ബ്രെഡും വെള്ളവും കഴിച്ച് ജീവിക്കുന്ന ഗസ്സയിലെ വൃദ്ധൻ
uae
• 2 days ago
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിയുടെയും മൃതദേഹം കണ്ടെത്തി
Kerala
• 2 days ago
മല്ലത്തോണിനിടെ ഓട്ടക്കാരെ അത്ഭുതപ്പെടുത്തി ദുബൈയിലെ ഹ്യുമനോയിഡ് റോബോട്ട്; ദൃശ്യങ്ങള്‍ വൈറല്‍
uae
• 2 days ago