HOME
DETAILS

ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍...പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്, ആഗസ്റ്റ് 15ന് അലാസ്‌കയില്‍ 

  
Web Desk
August 09 2025 | 06:08 AM

Putin and Trump to Meet in Alaska on August 15 to Discuss Final Ukraine Peace Deal

അലാസ്‌ക: വ്‌ളാദിമിര്‍ പുടിന്‍ - ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച ആഗസ്റ്റ് 15ന്. ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ച. അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ കാണുമെന്ന് ട്രംപ് അറിയിച്ചു. ഉക്രൈന്‍ കരാറില്‍ പ്രവിശ്യ കൈമാറ്റവും ഉള്‍പ്പെട്ടേക്കാമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ പ്രദേശം വിട്ടുകൊടുക്കേണ്ടി വന്നേക്കാമെന്ന് ട്രംപ് സൂചന നല്‍കിയതിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്. അതേ സമയം, ഉക്രൈന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. 

2021 ജൂണില്‍ ജനീവയില്‍ വെച്ച് ജോ ബൈഡന്‍ പുടിനെ സന്ദര്‍ശിച്ചതിനുശേഷം ആദ്യമായാണ് യു.എസ്- റഷ്യന്‍ പ്രസിഡന്റുമാര്‍ തമ്മില്‍ കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്. കൂടിക്കാഴ്ചക്ക് മുന്നോടിയായി വെള്ളിയാഴ്ച ചൈനയിലെയും ഇന്ത്യയിലെയും നേതാക്കളുമായി പുടിന്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നു. 

ഉക്രൈന്‍ യുദ്ധത്തില്‍ 10-12 ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിലപാടില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.  50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്ത്യശാസനം നല്‍കുന്ന 'പതിവ് പരിപാടി'യുമായി ട്രംപ് വരേണ്ടെന്നും അമേരിക്ക ഉള്‍പ്പെടുന്ന ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നുമാണ്  പുടിന്റെ അടുത്ത സുഹൃത്തും മുന്‍ റഷ്യന്‍ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ് ഇതിനോട് പ്രതികരിച്ചത്. 

 

Russian President Vladimir Putin and former U.S. President Donald Trump are set to meet in Alaska on August 15 as part of a proposed final agreement to end the Ukraine war. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  10 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  11 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  11 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  11 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  12 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  12 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  12 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  12 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  13 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  17 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  17 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  17 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  18 hours ago