HOME
DETAILS

ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം

  
August 10 2025 | 02:08 AM

darul huda officials condemn cpm tirurangadi march as politically motivated

ചെമ്മാട്: ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സി.പി.എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി നടത്തിയ മാർച്ച് രാഷ്ട്രീയപ്രേരിതവും അനുചിതവുമാണെന്ന് ദാറുൽഹുദാ ഭാരവാഹികൾ അറിയിച്ചു. ജനകീയമായും മികച്ച സൗകര്യങ്ങൾ ഒരുക്കിയുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ദാറുൽ ഹുദയുടെ പ്രവർത്തനം മൂലം ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തകരാറുകൾ സംഭവിച്ചതായി ഒരു പരാതിയും ഉണ്ടായിട്ടില്ല. ആരുടെ ഭാഗത്തുനിന്നാണെങ്കിലും കേൾക്കാനും ന്യായമായത് തിരുത്താനും മാനേജിങ് കമ്മിറ്റി തയാറാണ്. പരാതിയുണ്ടെങ്കിൽ പരിഹരിക്കുന്നതിനുപകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമരകാഹളം മുഴക്കി മാർച്ച് നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. Darul Huda CPM March

ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കാതെ എല്ലാം കാംപസിൽതന്നെ സംസ്‌കരിച്ചുവരികയാണ്. കുടിവെള്ള മലിനീകരണ പ്രയാസങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ ഏറ്റവും കൂടുതൽ ബാധിക്കുക ഇവിടെ താമസിക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയുമാണ്. രണ്ടര ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ളതും മുക്കാൽ കോടിയിലധികം ചെലവുവരുന്നതുമായ മലിനജലശുദ്ധീകരണ പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെ, കണ്ടില്ലെന്നു നടിച്ച് നടത്തിയ സമരപ്രഹസനം സ്ഥാപനവും നേതാക്കളും ഉയർത്തിപ്പിടിക്കുന്ന ആദർശ നയനിലപാടുകളോടുള്ള കടുത്ത വിയോജിപ്പും അസഹിഷ്ണുതയുമാണെന്നും ഭാരവാഹികളായ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം സൈതലവി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഡോ.യു.വി.കെ മുഹമ്മദ് വാർത്താ കുറിപ്പിൽ അറിയിച്ചു.

 

The Darul Huda Islamic University officials have stated that the march conducted by the CPM Tirurangadi Area Committee raising false allegations against the institution was politically motivated and inappropriate. The university has been functioning with strong public support and providing excellent facilities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  13 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  13 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  14 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  14 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  14 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  14 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  15 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  15 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  16 hours ago
No Image

ഓഗസ്റ്റ് 15ന് എല്ലാ ഇറച്ചി കടകളും അടച്ചിടണമെന്ന് മഹാരാഷ്ട്ര മുനിസിപ്പാലിറ്റി; മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  16 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  19 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  20 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  20 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  21 hours ago