HOME
DETAILS
MAL
എറണാകുളം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി
Web Desk
August 10, 2025 | 3:43 AM
മനാമ: എറണാകുളം സ്വദേശിയായ പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. കറുകുറ്റി സ്വദേശി സജോ ജോസ് (51) ആണ് ബഹ്‌റൈനില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. സല്‍മാബാദിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നേരിട്ട് താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്‌റൈനില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ സ്ഥാപനം നടത്തി വരികയായിരുന്നു സജോ.
ഭാര്യ ബബിതയും ഒരു മകനും (സ്‌കൂള്‍ വിദ്യാര്‍ത്ഥി) അടങ്ങുന്നതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Sajo Jose (51), an expatriate Malayali from Karukutty, a native of Ernakulam, passed away due to a heart attack in Bahrain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."