HOME
DETAILS

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

  
August 10, 2025 | 6:45 AM

Dating App Trap in Thiruvananthapuram Gang Robs Youths Gold Four Arrested

തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ കെണിയിൽ വീഴ്ത്തി, കാറിൽ കടത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. മടത്തറ സ്വദേശി മുഹമ്മദ് സൽമാൻ (19), കൊല്ലായിൽ സ്വദേശി സുധീർ (24), ചിതറ സ്വദേശി സജിത്ത് (18), കുളത്തൂപ്പുഴ സ്വദേശി ആഷിഖ് (19) എന്നിവരാണ് പിടിയിലായത്. ആഷിഖിനെ കുളത്തൂപ്പുഴയിൽ നിന്ന് വെഞ്ഞാറമൂട് പൊലിസും, മറ്റുള്ളവരെ ആലപ്പുഴയിലെ ഹോട്ടലിൽ നിന്ന് ആലപ്പുഴ പൊലിസും അറസ്റ്റ് ചെയ്തു.

സംഭവം നടന്നത് ഓഗസ്റ്റ് 7-ന് ഉച്ചയ്ക്ക് 3 മണിക്ക്. വെഞ്ഞാറമൂട് സ്വദേശിയായ യുവാവിനെ, ഡേറ്റിംഗ് ആപ്പ് വഴി സ്ത്രീയെന്ന വ്യാജേന പരിചയപ്പെട്ട സംഘം മുക്കുന്നൂർ ഭാഗത്ത് കാറിൽ എത്തി കൂട്ടിക്കൊണ്ടുപോയി. വാഹനത്തിൽ വച്ച് യുവാവിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് മർദിച്ച ശേഷം, മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല കവർന്നു. തുടർന്ന്, പാങ്ങോടിനടുത്തുള്ള സുമതിവളവിൽ യുവാവിനെ ഉപേക്ഷിച്ചു.

യുവാവിന്റെ പരാതിയെ തുടർന്ന് 48 മണിക്കൂറിനുള്ളിൽ വെഞ്ഞാറമൂട് പൊലിസ് പ്രതികളെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

A gang lured a youth via a dating app, kidnapped him in a car, and stole his three-pawan gold chain. The incident occurred on August 7 at 3 PM in Mukkunoor. The victim was assaulted, photographed nude, and abandoned in Sumathivala. The four suspects—Muhammad Salman (19), Sudheer (24), Sajith (18), and Ashiq (19)—were arrested within 48 hours by Venganoor and Alappuzha police. The accused were remanded after court appearance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചുമതല ഏല്‍പ്പിച്ചവര്‍ നീതി പുലര്‍ത്തിയില്ല; അയ്യപ്പന്റെ ഒരു തരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

കുവൈത്തിലെ എണ്ണഖനന കേന്ദ്രത്തില്‍ വീണ്ടും ദുരന്തം; മലയാളി മരിച്ചു

obituary
  •  14 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; നാലുപേരെ കൊലപ്പെടുത്തി

International
  •  14 days ago
No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  14 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  14 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  14 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  14 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago