HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 'ഫലസ്തീന്‍ പെലെ'ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് യുവേഫ; എങ്ങിനെ, എപ്പോള്‍ മരിച്ചെന്ന് കൂടി പറയുമോയെന്ന് സലാഹ്

  
Web Desk
August 10 2025 | 01:08 AM

Mohamed Salahcriticised the UEFAs tribute to the late Suleiman Al-Obeid

 
ഗസ്സ: ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ ഫലസ്തീന്‍ ദേശീയ ടീം മുന്‍ ക്യാപ്റ്റനും പ്രശസ്ത ഫുട്‌ബോള്‍ താരവുമായ സുലൈമാന്‍ അല്‍ ഉബൈദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (Union of European Football Associations, UEFA). 'ഏറ്റവും ഇരുണ്ട സമയങ്ങളില്‍ പോലും എണ്ണമറ്റ കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കിയ പ്രതിഭ' എന്നാണ് യുവേഫ സോഷ്യല്‍ മീഡിയയില്‍ സുലൈമാന്‍ അല്‍ ഉബൈദിന്റെ ചിത്രസഹിതമുള്ള കുറിപ്പില്‍ വിശേഷിപ്പിച്ചത്.

തെക്കന്‍ ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തില്‍ ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ബുധനാഴ്ചയാണ് 41 കാരനായ ഉബൈദ് കൊല്ലപ്പെട്ടത്. സുലൈമാന്‍ അല്‍ ഉബൈദിന്റെ അഞ്ച് മക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഉബൈദിന്റെ കൊലപാതകത്തില്‍ ഇതുവരെ ഔദ്യോഗികമായി ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല. ആരാധകര്‍ക്കിടയില്‍ 'ഫലസ്തീന്‍ പെലെ' എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഉബൈദ് തന്റെ കരിയറില്‍ നൂറിലധികം ഗോളുകള്‍ നേടിയിരുന്നതായി ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കറുത്ത മുത്ത്, ഫലസ്തീനിലെ ഹെന്റി, ഫലസ്തീന്‍ ഫുട്‌ബോളിലെ പെലെ എന്നിവയെല്ലാം താരത്തിന്റെ വിളിപ്പേരുകളാണ്. കളിക്കാര്‍, ടീം പരിശീലകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, റഫറിമാര്‍, ക്ലബ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ ഗസ്സയില്‍ സയണിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അസോസിയേഷന്‍ അംഗങ്ങളുടെ എണ്ണം 321 ആയെന്നും ഫലസ്തീന്‍ ഫുട്‌ബോള്‍ അധികൃതര്‍ അറിയിച്ചു.

2025-08-1007:08:21.suprabhaatham-news.png
 
 

അതേസമയം, യുവേഫയുടെ ആദരാഞ്ജലിയില്‍ ഇസ്‌റാഈലിന്റെ ക്രൂരതവിട്ടുപോയ നടപടിയെ വിമര്‍ശിച്ച് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് രംഗത്തുവന്നു. യുവേഫയുടെ ട്വീറ്റ് പങ്കുവച്ച സലാഹ്, അദ്ദേഹം എങ്ങനെ, എവിടെ, എന്തുകൊണ്ട് മരിച്ചു എന്ന് പറയാമോയെന്ന് ചോദിച്ചു. സലാഹിന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാകുകയുംചെയ്തു. നേരത്തെയും ഫലസ്തീന്‍ വിഷയത്തില്‍ മനുഷ്യപക്ഷത്തുനിന്ന് ഇടപെട്ട വ്യക്തിയാണ്, സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റതാരങ്ങളില്‍ ഒരാളായ സലാഹ്.

ഫലസ്തീന്‍ കായികതാരങ്ങള്‍ക്ക് എതിരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്‌റാഈല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗത്വം റദ്ദാക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Liverpool forward Mohamed Salah has criticised the Union of European Football Associations (UEFA)’s tribute to the late Suleiman Al-Obeid, known as the “Palestinian Pele,” after European football’s governing body failed to reference the circumstances surrounding his death this week.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  a day ago
No Image

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'സുരേഷ് ഗോപിയെ കാണ്മാനില്ല' പരാതി നല്‍കി കെ.എസ്.യു തൃശൂര്‍ ജില്ലാ പ്രസിഡന്റ്

Kerala
  •  a day ago
No Image

ഫ്രീഡം സെയിലുമായി എയര്‍ ഇന്ത്യ: 4,279 രൂപ മുതല്‍ ടിക്കറ്റുകള്‍; യുഎഇ പ്രവാസികള്‍ക്കിത് സുവര്‍ണാവസരം | Air India Freedom Sale

uae
  •  a day ago
No Image

വോട്ട് മോഷണത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം; 'വോട്ട് ചോരി' ക്യാംപയ്‌നുമായി കോണ്‍ഗ്രസ്, വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം, മിസ് കാള്‍ ഇട്ടും പിന്തുണക്കാം/ Rahul Gandhi

National
  •  a day ago
No Image

ഡേറ്റിംഗ് ആപ്പ് വഴി കെണിയിൽ വീഴ്ത്തി; യുവാവിന്റെ സ്വർണം കവർന്ന് സംഘം, പ്രതികൾ പിടിയിൽ

Kerala
  •  a day ago
No Image

'വോട്ട് ചെയ്ത ശേഷം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ മടങ്ങി, നെട്ടിശ്ശേരിയിലെ വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല'  കോണ്‍ഗ്രസിന്റെ ആരോപണം ശരിവച്ച് നാട്ടുകാര്‍

Kerala
  •  a day ago
No Image

ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന ആഗോള സൈബർ തട്ടിപ്പ് സംഘം; സൈബർ തട്ടിപ്പിന് ഇരകളായി ഇന്ത്യൻ യുവത്വം

National
  •  a day ago
No Image

ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ

Kerala
  •  a day ago
No Image

പെട്രോൾ പമ്പ് സംഘർഷം; ലഹരിക്കടത്ത് സംഘത്തിലെ വനിത ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Kerala
  •  a day ago