ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ: വൃത്തിയില്ലാത്ത കറ പിടിച്ച സീറ്റില്‍ ഇരുത്തിയതിന് 1.5 ലക്ഷം പിഴ
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ ചുമത്തി ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതിനാണ് പിഴ ചുമത്തിയത്. വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിന് 1.5 ലക്ഷം രൂപ യാത്രക്കാരിക്ക് നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയിരുന്നു. പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതി പരിഗണിച്ച് ഈ ഉത്തരവിട്ടത്.
എന്നാല്‍ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അതില്‍ യാത്ര ചെയ്ത് ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നുമാണ് എയര്‍ലൈന്‍സ് പറഞ്ഞത്. എതിര്‍കക്ഷി സേവനത്തിലെ പോരായ്മകള്‍ക്ക് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി.
അവര്‍ അനുഭവിച്ച വേദന, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കോടതി വ്യവഹാര ചെലവ് 25,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് സിറ്റ്വേഷന്‍ ഡാറ്റാ ഡിസ്‌പ്ലേ റിപോര്‍ട്ട് ഹാജരാക്കുന്നതില്‍ എയര്‍ലൈനുകള്‍
പരാജയപ്പെട്ടുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
The Delhi District Consumer Disputes Redressal Commission has imposed a ₹1.5 lakh fine on IndiGo Airlines for providing a dirty and stained seat to a woman passenger during her flight to New Delhi on January 2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."