HOME
DETAILS

എയർ ഇന്ത്യ എമർജൻസി ലാൻഡിങ്; റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നെന്ന വാദം തള്ളി എയർ ഇന്ത്യ

  
Web Desk
August 11, 2025 | 1:30 AM

Air India report on its Thiruvananthapuram-Delhi flights Chennai landing

ചെന്നൈ: തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. സംഭവിച്ചത് ​ഗോ എറൗണ്ട് ആണെന്നും, റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈ എറ്റിഎസ് നിർദേശിച്ചതിനാലാണ് വീണ്ടും വിമാനം ഉയർത്തിയതെന്നും എയർ ഇന്ത്യ വ്യക്തമാക്കി. 

എയർ ഇന്ത്യയുടെ 2455 വിമാനമാണ് കഴിഞ്ഞ ദിവസം ചെന്നെെയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. 5 എംപിമാർ ഉൾപ്പെടെ 160 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിൽനിന്നുള്ള നാല് എംപിമാരും വിമാനത്തിൽ ഉണ്ടായിരുന്നു . കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു. റൺവേയിൽ മറ്റൊരു വിമാനം കാരണം ലാൻഡിംഗ് ശ്രമം അവസാന നിമിഷം ഉപേക്ഷിച്ചെന്ന് വിമാനത്തിലെ ജീവനക്കാർ അറിയിച്ചെന്നാണ് എംപിമാർ നേരത്തെ പറഞ്ഞിരുന്നു. ഒരു മണിക്കൂറോളം വെെകിയാണ് പുതിയ വിമാനത്തിൽ ഇവരെ ഡൽഹിയിലെത്തിച്ചത്. 


സംഭവത്തില്‍ സുരക്ഷാവീഴ്ച്ചയുണ്ടായതായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പറഞ്ഞിരുന്നു. അടിയന്തര ലാന്‍ഡിങ്ങില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഡിജിസിഎയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും അടിയന്തര അന്വേഷണം നടത്തണമെന്നും ഇത്തരം വീഴ്ചകള്‍ ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. 7.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനം ഒരു മണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തുമെന്ന് അറിയിച്ചതിന് ശേഷവും ആകാശത്ത് ഒരു മണിക്കൂറോളം വട്ടമിട്ട് പറന്നതും ഭീതിയുണ്ടാക്കിയെന്ന് അടൂര്‍ പ്രകാശ് എംപിയും പ്രതികരിച്ചു. 

 

 

Air India clarified that its Thiruvananthapuram-Delhi flights Chennai landing was a routine go-around on ATS instructions not due to runway obstruction



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  25 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  25 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  25 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  25 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  25 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  25 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: കേവല ഭൂരിപക്ഷം കടന്ന് എന്‍.ഡി.എ

National
  •  25 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  25 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  25 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  25 days ago