ലോകത്തിന്റെ പകുതി തന്നെ ഇല്ലാതാക്കും' ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി; സിന്ധു നദിയില്‍ ഇന്ത്യ ഡാം നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നും താക്കീത്/ India Pakistan
ന്യൂഡല്‍ഹി: ആണവ ഭീഷണിയുമായി പാകിസ്ഥാന്‍. ഈ ലോകത്തിന്റെ പകുതി തന്നെ തങ്ങള്‍ ഇല്ലാതാക്കുമെന്നാണ് പാകിസ്ഥാന്‍രെ ഭീഷണി. പാക് സൈനിക മേധാവി അസിം മുനീര്‍ ആണ് ഭീഷണിയുമായി രംഗത്തെത്തിയത്.
'പാകിസ്താന്‍ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങള്‍ തകരുകയാണെന്ന് തോന്നിയാല്‍ ലോകത്തെ പകുതി രാജ്യങ്ങളേയും തകര്‍ക്കും' അമേരിക്കയിലെ പാക് ബിസിനസുകാര്‍ ഒരുക്കിയ വിരുന്നിനിടെ അസിം മുനീര്‍ പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ നിന്ന് മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമാണ്.
സിന്ധുനദിയില്‍ ഇന്ത്യ ഡാം നിര്‍മിക്കാന്‍ കാത്തിരിക്കുകയാണെന്നും നിര്‍മാണം കഴിഞ്ഞാല്‍ പാകിസ്ഥാന്‍ അത് തകര്‍ക്കുമെന്നും അസിം മുനീര്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യ സിന്ധുനദിയില്‍ ഡാം ഉണ്ടാക്കാന്‍ കാത്തിരിക്കുകയാണ് ഞങ്ങള്‍. അഹ്ങിനെ ചെയ്താല്‍ ഞങ്ങളത് പത്ത് മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കും' മുനീര്‍ പറഞ്ഞു. സിന്ധുനദി ഇന്ത്യയുടെ കുടുംബ സ്വത്തല്ലെന്ന് പറഞ്ഞ സൈനിക മേധാവി ദൈവം സഹായിച്ച് പാകിസ്ഥാന് മിസൈല്‍ ക്ഷാമമില്ലെന്നും ആവര്‍ത്തിച്ചു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇനിയും ഭീഷണി ഉയര്‍ന്നാല്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും അസീം മുനീര്‍ വ്യക്തമാക്കി. ദ പ്രിന്റ് ദിനപത്രമാണ് അസീം മുനീറിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയുടെ കിഴക്ക് ഭാഗത്ത് നിന്നാവും പാകിസ്താന്‍ ആക്രമണം തുടങ്ങുകയെന്നും അവിടെയാണ് ഏറ്റവും വിലകൂടിയ സമ്പത്തുകള്‍ ഉള്ളതെന്നും മുനീര്‍ പറഞ്ഞു. അവിടെ നിന്നും പടിഞ്ഞാറന്‍ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നും അസീം മുനീര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസത്തിനിടെ പാകിസ്താന്‍ സൈനികമേധാവിയുടെ രണ്ടാമത്ത് യു.എസ് സന്ദര്‍ശനമാണ് ഇത്. ജൂണില്‍ യു.എസിലെത്തിയ ആസിം മുനീര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തില്‍ ആദ്യമായാണ് പാക് സൈനിക മേധാവിയുമായി ഒരു യു.എസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ അസിം മുനീറിന്റെ ഇടപെടല്‍ നിര്‍ണായകമായെന്നാണ് അന്ന് ട്രംപ് പ്രതികരിച്ചത് ഇതിന് പ്രത്യുപകാരമെന്നോണം ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്യുന്നതായി പാകിസ്താന്‍ പ്രഖ്യാപിച്ചു. ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് ആവര്‍ത്തിച്ചിരുന്നു.
Pakistan Army Chief Asim Munir issues a nuclear threat, claiming Pakistan could destroy half the world if pushed. In a speech in the US, he warned India over the Sindhu River dam project and hinted at large-scale retaliation. Tensions rise in South Asia.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."