തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോൺഗ്രസ് പോരാട്ടത്തിന് വൻ പിന്തുണ; നിങ്ങൾക്കും 'വോട്ട് ചോരി' പ്രതിഷേധത്തിന്റെ ഭാഗമാകാം ചെയ്യേണ്ടത് ഇത്രമാത്രം
തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് ഒരു വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. 'വോട്ട് ചോരി' എന്ന പേരിലാണ് വെബ്സൈറ്റ് പുറത്തിറക്കിയത്. ഈ പോരാട്ടത്തിന്റെ ഭാഗമാവാൻ എല്ലാവർക്കും അണിചേരാവുന്നതാണ്. ഇതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.
1. https://rahulgandhi.in/awaazbharatki/votechori ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. ഇതിൽ മൂന്ന് വിൻഡോ കാണാൻ സാധിക്കും
3. Demand EC Accountability എന്ന വിൻഡോ ക്ലിക്ക് ചെയ്യുക
4. ഇതിൽ താഴെ പറയുന്ന വിവരങ്ങൾ നൽകണം
എ)പേര്
ബി) ജെൻഡർ
സി)ജനന തീയതി
ഡി)ഫോൺ നമ്പർ
ഇ)പ്രൊഫഷൻ
എഫ്) ഇ-മെയിൽ എന്നിവ കൊടുക്കുക
4. ഇതിന് ശേഷം reCAPTCHA ക്ലിക് ചെയ്ത ശേഷം Next എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക
5. പുതുതായി തുറന്ന് വരുന്ന വിൻഡോയിൽ നിങ്ങളുടെ സംസ്ഥാനം, ജില്ല എന്നിവ കൊടുക്കുക
6. നെക്സ്റ്റ് എന്ന ബട്ടൺ ക്ലിക്ക് ചെയുക
7. ഇത് കഴിഞ്ഞു വരുന്ന വിൻഡോയിൽ പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. രണ്ട് ഭാഷകളിലായി ഈ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഏത് ഭാഷയിലാണോ പിഡിഎഫ് വേണ്ടത് ആ ഭാഷ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."