HOME
DETAILS

വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്

  
August 14 2025 | 01:08 AM

Prime Minister remains silent on Rahul Gandhis allegations of vote rigging as Congress intensifies its campaign

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നതിനിടെ, വിഷയത്തില്‍ പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വോട്ട് മോഷണം സംബന്ധിച്ച് രാഹുല്‍ഗാന്ധി തെളിവുകള്‍ പുറത്തുവിട്ടത്. അതുകഴിഞ്ഞ് ഒരാഴ്ചയായെങ്കിലും വിഷയത്തില്‍ രണ്ടാംനിരനേതാക്കളല്ലാതെ നരേന്ദ്രമോദിയോ ബി.ജെ.പിയുടെ മുതിര്‍ന്ന ഭാരവാഹികളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന്റെ രേഖകളോട് കമ്മിഷനും വ്യക്തമായ വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍, കമ്മിഷനെയും ബി.ജെ.പിയെയും കൂടുതല്‍ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 
വിഷയം കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രചാരണായുധമായി ഉയര്‍ത്തിയതിനൊപ്പം ബി.ജെ.പിയുടെ ജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണം പാര്‍ട്ടി ശക്തമാക്കുകയുംചെയ്തു. വിവിധ പ്രദേശങ്ങളിലെ വ്യാജ വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടര്‍ച്ചയായി പുറത്തുവിട്ടാണ് കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമാക്കിയത്. വോട്ട് ക്രമക്കേട് ആരോപണത്തില്‍ പ്രചാരണ വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.
വോട്ട്‌കൊള്ള ചൂണ്ടിക്കാട്ടാനും ഈ വിഷയത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രചാരണത്തിന്റെ ഭാഗമാകാനും വാട്ട് ചോരി എന്ന വെബ്‌സൈറ്റ് നിര്‍മിച്ചതിന് പിന്നാലെയാണ് പ്രചാരണ വീഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെത്തിയത്. വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് ചെയ്യാനെത്തുമ്പോള്‍ അവരുടെ മറ്റുചിലര്‍ ചെയ്ത് മടങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. പ്രായമായവരുടെയും സ്ത്രീകളുടെയും വോട്ട് പോലും ബി.ജെ.പി പ്രവര്‍ത്തകര്‍ പോള്‍ചെയ്യുകയാണെന്നും വോട്ടിങ് അട്ടിമറിക്കുകയാണെന്നുമുള്ള സന്ദേശമാണ് വീഡിയോ നല്‍കുന്നത്.

വരാണസിയിലും വോട്ട് കൊള്ള

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും വോട്ടുകൊള്ള നടന്നതായി കോണ്‍ഗ്രസ്. വരാണസിയിലെ കശ്മിരിഗഞ്ച് മേഖലയിലെ 51ാം നമ്പര്‍ വാര്‍ഡില്‍ ഒരാളുടെ മക്കളെന്ന പേരില്‍ 50 വോട്ടര്‍മാരുണ്ടെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആരോപിച്ചു. രാംകമല്‍ ദാസ് എന്നയാളുടെ ആണ്‍മക്കളെന്ന പേരില്‍ 50 പേരെയാണ് വോട്ടര്‍പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 2023ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക പ്രകാരം വാരാണസിയിലെ 51ാം നമ്പര്‍ വാര്‍ഡില്‍ 'ബി 24/19' എന്ന വിലാസത്തില്‍ മാത്രം അമ്പതിലേറെ വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 13 പേര്‍ക്ക് 37 വയസ്സാണ് പ്രായം. 39, 40 വയസ്സ് പ്രായമുള്ളവരും 72 വയസ്സുള്ള രണ്ടുപേരും ഇതില്‍ ഉള്‍പ്പെടുന്നു. വോട്ടര്‍പട്ടികയില്‍ ഇവരുടെ എല്ലാവരുടെയും പിതാവിന്റെ പേരായി 'രാംകമല്‍ ദാസ്' എന്നാണ് ചേര്‍ത്തിരുന്നത്. അതേസമയം, ഈ വിലാസം ഒരു വീടിന്റെ അല്ലെന്നും രാം ജാനകി മഠം ക്ഷേത്രത്തിന്റെയാണെന്നുമാണ് വിശദീകരണം.

എതിര്‍ ആരോപണങ്ങളുമായി ബി.ജെ.പി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടുകൊള്ള ആരോപണം മറുതന്ത്രങ്ങള്‍ പ്രയോഗിച്ച് പ്രതിരോധിക്കാന്‍ ബി.ജെ.പി. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വാദ്ര, അഖിലേഷ് യാദവ്, ഡിംപിള്‍ യാദവ്, അഭിഷേക് ബാനര്‍ജി, എം.കെ. സ്റ്റാലിന്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ മണ്ഡലങ്ങലിലും ശക്തികേന്ദ്രങ്ങളിലും ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരുണ്ടെന്ന ആരോപണവുമായി ബി.ജെ.പി ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി. സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നാണ് ആരോപണം.

പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലും റായ്ബറേലിയും വലിയ രീതിയിലുള്ള കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വണ്ടൂര്‍, ഏറനാട്, കല്‍പ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളില്‍ വ്യാപകമായി പട്ടികയില്‍ ക്രമക്കേട് നടന്നു. വയനാട്ടില്‍ 93,499 സംശയാസ്പദമായ വോട്ടര്‍മാരണ്ടെന്നും ഇതില്‍ 20,438 വ്യാജ വോട്ടര്‍മാരും 17,450 വ്യാജ വിലാസങ്ങളുള്ളവരാണെന്നും താക്കൂര്‍ ആരോപിച്ചു.

4,246 മിശ്ര കുടുംബ വോട്ടുകളും 51,365 വോട്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കലിലൂടെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. റായ് ബറേലിയില്‍ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടര്‍മാരുണ്ട്. വ്യാജ വിലാസങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള 52,000ത്തിലധികം വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ കണ്ടെത്തിയതായും അനുരാഗ് താക്കൂര്‍ ആരോപിച്ചു. തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ ഏകദേശം 2.6 ലക്ഷം സംശയാസ്പദമായ വോട്ടര്‍മാരുണ്ട്. ഉത്തര്‍പ്രദേശില്‍, കനൗജില്‍ 2,91,798 ഉം മെയിന്‍പുരിയില്‍ 2,55,914 പേരും സംശയാസ്പദമായ വോട്ടര്‍മാരാണെന്നും താക്കൂര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ മണ്ഡലത്തില്‍ ഏകദേശം 20,000 വ്യാജ വോട്ടുകള്‍ ഉണ്ടായിരുന്നതായും താക്കൂര്‍ ആരോപിച്ചു.

While the Prime Minister remains silent on Rahul Gandhi's allegations of vote rigging, Congress intensifies its campaign

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ വോട്ട് ക്രമക്കേട്:  പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്

Kerala
  •  15 hours ago
No Image

ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video

National
  •  16 hours ago
No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  17 hours ago
No Image

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍ 

Kerala
  •  17 hours ago
No Image

തൃശൂര്‍ വോട്ട് കൊള്ള:  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍

Kerala
  •  18 hours ago
No Image

'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും

National
  •  18 hours ago
No Image

ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന

Kerala
  •  18 hours ago
No Image

മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  18 hours ago
No Image

കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം

Others
  •  18 hours ago
No Image

വി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം

Kerala
  •  18 hours ago