
അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം

സിയാദ് താഴത്ത്
കൊച്ചി: അറസ്റ്റിന് ശേഷമല്ല, പൊലിസ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനുള്ളിലാണ് ആളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഒരാളെ കസ്റ്റഡിയിലെടുത്ത് തോന്നുമ്പോൾ അറസ്റ്റ് രേഖപ്പെടുത്തി പിന്നീടുള്ള 24 മണിക്കൂറല്ല കണക്കാക്കേണ്ടതെന്നും, പൊലിസ് പിടികൂടിയ ശേഷം ഒരാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തത് മുതലാണെന്നും ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് വ്യക്തമാക്കി. കസ്റ്റഡിക്ക് ശേഷം നിയമവിരുദ്ധമായി മണിക്കൂറുകളോളമോ ദിവസങ്ങളോ ചോദ്യംചെയ്യുന്ന പൊലിസ് രീതിക്കെതിരേയുള്ള നിർണായക വിധിയാണ് ഹൈക്കോടതിയുടേത്. വ്യക്തികളെ കസ്റ്റഡിയിലെത്ത് അന്വേഷണത്തിന്റെ മറവിൽ അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്ന ഇത്തരം നടപടികൾ പലപ്പോഴും നിയമവിരുദ്ധമായി മാറുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ അധികാരത്തിന്റെ കാലഘട്ടങ്ങളിലാണ് സാധാരണയായി ഇത്തരത്തിൽ പൊലിസ് ക്രൂരതകൾ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കിൽ, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്‌ട്രേറ്റിന്റെ കോടതിയിൽ എത്താൻ ആവശ്യമായ സമയം ഒഴികെ, മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ആ സമയപരിധിക്കപ്പുറം തടങ്കലിൽ വയ്ക്കുന്നതിന് കർശനമായ വിലക്കുണ്ട്.
മയക്കുമരുന്ന് കേസിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മണ്ഡലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദേശം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് വ്യക്തമാക്കിയ കോടതി ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിക്ക് പോലും നീതിപൂർവകമായ പരിഗണനയ്ക്ക് അർഹതയുണ്ടെന്നും വ്യക്തമാക്കി. ഈ കേസിൽ ഹരജിക്കാരനെ കഴിഞ്ഞ ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിക്കാണ് കസ്റ്റഡിയിലെടുത്തത്. പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ അന്ന് രാത്രി 8 മണിക്ക് മാത്രമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്നും മഹസറിൽ വെളിപ്പെടുത്തുന്നു. 24 മണിക്കൂർ കാലയളവിനപ്പുറം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചത് നിയമവിരുദ്ധമായ തടങ്കലാണെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
The High Court has issued a crucial order stating that a person must be produced before a magistrate within 24 hours of being taken into police custody, not after the formal arrest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം
Kerala
• 13 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 14 hours ago
മലപ്പുറത്ത് തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; സംഘവും പിടിയില്‍
Kerala
• 14 hours ago
തൃശൂര്‍ വോട്ട് ക്രമക്കേട്: പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്
Kerala
• 15 hours ago
ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന്‍ ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video
National
• 16 hours ago
ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍
International
• 17 hours ago
ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍
Kerala
• 17 hours ago
തൃശൂര്‍ വോട്ട് കൊള്ള: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍
Kerala
• 18 hours ago
'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും
National
• 18 hours ago
ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന
Kerala
• 18 hours ago
കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം
Others
• 18 hours agoവി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം
Kerala
• 18 hours ago
വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ
Kerala
• 18 hours ago
ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു 1,52,300 രൂപ
Kerala
• 19 hours ago
വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്
National
• 20 hours ago
ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത
Kerala
• 20 hours ago
വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• a day ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• a day ago
ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന് കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting
International
• 19 hours ago
ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി
National
• 19 hours ago
കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
National
• 19 hours ago