
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാന്‍ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഇനി പ്രത്യേക ഒപി കൗണ്ടര്‍ ഉണ്ടാകും. സപ്തംബര്‍ ഒന്നുമുതലാണ് ആരംഭിക്കുക. താലൂക്, താലൂക് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലാണ് ഈ സേവനം ലഭ്യമാവുക.
സംസ്ഥാനത്തെ ഏകദേശം എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ടുള്ള സൗകര്യവും നടപ്പാക്കിയതായി ആരോഗ്യമന്ത്രിയും അറിയിച്ചു.
ഇ ഹെല്‍ത്തിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ പേരും മുതിര്‍ന്ന പൗരന്മാരാണ്. അതുകൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്നാണ് മന്ത്രി വീണ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം (താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍) മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി.
ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നത്.
Health Minister Veena George announced that although online OP registration and QR code-based appointment systems were implemented in most major hospitals since April, many elderly citizens struggle to use these digital services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി
National
• 14 hours ago
ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
National
• 14 hours ago
പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി കുവൈത്ത്
Kuwait
• 14 hours ago
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത
National
• 15 hours ago
ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം
uae
• 15 hours ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്
uae
• 16 hours ago
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
• 16 hours ago
ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
latest
• 17 hours ago
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി
National
• 17 hours ago
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രത; വലിയ വില നൽകേണ്ടി വരും
Kuwait
• 17 hours ago
സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
Kuwait
• 18 hours ago
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
National
• 18 hours ago
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'
Kerala
• 18 hours ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• 19 hours ago
ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും
uae
• 20 hours ago
രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തേജസ്വി യാദവ്; ബിഹാറിനെ ഇളക്കിമറിച്ച് വോട്ടർ അധികാർ യാത്ര
National
• 21 hours ago
പ്രവാചകപ്പിറവിയുടെ ഒന്നര സഹസ്രാബ്ദത്തെ വരവേൽക്കാനൊരുങ്ങി ലോകം
Kerala
• 21 hours ago
'മായവിപണിക്ക് ' വാതിൽ തുറന്ന് ഓണമെത്തുന്നു; ഭക്ഷ്യസുരക്ഷാപരിശോധനകൾ തകൃതിയെങ്കിലും സർവത്ര മായം
Kerala
• 21 hours ago
പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി
Kerala
• 19 hours ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• 19 hours ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• 20 hours ago