HOME
DETAILS

പാലക്കാട് സ്‌കൂളിലെ ബോംബ് സ്‌ഫോടനം: സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആയുധ ശേഖരണം?; കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുതെന്നും സന്ദീപ് വാര്യര്‍

  
Web Desk
August 22 2025 | 10:08 AM

Palakkad School Bomb Blast Sandeep Warrier Alleges Sangh Parivar Stockpiling Weapons for Communal Unrest

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നടന്ന ബോംബ് സ്‌ഫോടനം മറച്ച് വക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. മുനിസിപ്പല്‍ ഇലക്ഷന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് നഗരത്തില്‍ ആസൂത്രിതമായ സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആയുധ ശേഖരണം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര, ഗണേശോത്സവം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എന്ത് നെറികേടും കാണിക്കാന്‍ ഇവര്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ സന്ദീപ് വാര്യര്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാറിനെ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം വൈകുന്നേരം പാലക്കാട് വ്യാസ വിദ്യാപീഠം പ്രൈമറി സിബിഎസ്ഇ സ്‌കൂളിന് സമീപത്ത് നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഈ സ്‌കൂളിന്റെ കവാടത്തിന് സമീപം 10 വയസ്സുകാരനായ ഒരു കുട്ടി ഒരു വസ്തുവിനെ പന്താണെന്ന് തെറ്റിദ്ധരിച്ച് തട്ടിത്തെറിപ്പിച്ചപ്പോള്‍ വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ കുട്ടിക്കും സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റു.

സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 സ്‌കൂള്‍ വളപ്പില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടില്‍ നാല് ബോംബുകള്‍ കണ്ടെത്തിയതായും, ഈ സ്ഥലം ആര്‍.എസ്.എസിന്റെ ക്യാംപ് നടത്താനുള്ള കേന്ദ്രമാണെന്നും മന്ത്രി ആരോപിച്ചു. സ്‌ഫോടനത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരിസരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സാഹചര്യത്തില്‍, സ്‌കൂളിന് സര്‍ക്കാര്‍ നല്‍കിയിരുന്ന എന്‍.ഒ.സി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പിന്‍വലിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നടന്ന ബോംബ് സ്‌ഫോടനം മറച്ച് വക്കാനുള്ള ആസൂത്രിതമായ ശ്രമം നടക്കുന്നു. മുനിസിപ്പല്‍ ഇലക്ഷന്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് നഗരത്തില്‍ ആസൂത്രിതമായ സാമുദായിക കലാപം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആയുധ ശേഖരണം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.  ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര, ഗണേശോത്സവം എന്നിവ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എന്ത് നെറികേടും കാണിക്കാന്‍ ഇവര്‍ മടിക്കില്ല .  കേരളത്തെ കലാപഭൂമിയാക്കാന്‍ സംഘപരിവാറിനെ അനുവദിക്കരുത്.

 

sandeep.jpg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

National
  •  2 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  3 hours ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  3 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  3 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  3 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  4 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  4 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  4 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  4 hours ago