HOME
DETAILS

രക്തദാന ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി; രക്തദാനം ചെയ്യാന്‍ താമസക്കാരോട് അഭ്യര്‍ത്ഥനയും

  
Web Desk
August 22 2025 | 15:08 PM

Saudi Crown Prince Joins Blood Donation Campaign Urges Public to Donate

റിയാദ്: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും മാനുഷിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച ദേശീയ ക്യാമ്പയിനില്‍ പങ്കെടുത്ത് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്വമേധയാ രക്തം ദാനം ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ആരോഗ്യ മേഖലയുടെ ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള കിരീടാവകാശിയുടെ പ്രതിബദ്ധതയെയാണ് അദ്ദേഹത്തിന്റെ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യമേഖലയെ പിന്തുണയക്കുന്ന അദ്ദേഹത്തിന്റെ പ്രവൃത്തി സഊദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യകരവും സാമൂഹികമായി കൂടുതല്‍ കാര്യക്ഷമവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള സഊദി ഗവണ്‍മെന്റിന്റെ വിഷന്‍ 2030ന് അനുസൃതമായാണ് ക്യാമ്പയിന്‍ നടത്തുന്നത്. രാജ്യത്തെ താമസക്കാരോട് ക്യാമ്പയിനില്‍ പങ്കെടുക്കാന്‍ കിരീടാവകാശി അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 

സുരക്ഷിതവും വിശ്വസനീയവുമായ രക്തം ഉറപ്പാക്കാന്‍ വ്യക്തികള്‍ സ്വമേധയാ രക്തം നല്‍കുന്നത് അതി നിര്‍ണായകമാണെന്ന് സഊദി ആരോ?ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒരു യൂണിറ്റ് രക്തത്തെ പ്ലാസ്മ, പ്ലേറ്റ്‌ലെറ്റുകള്‍, ചുവന്ന രക്താണുക്കള്‍ എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് നിരവധി രോഗികള്‍ക്ക് സഹായകരമാകും. 2024 ല്‍ 800,000ത്തിലധികം സഊദി പൗരന്‍മാരാണ് രക്തം ദാനം ചെയ്തത്. കിരീടാവകാശിയുടെ പ്രവ!ൃത്തി മൂലം ഈ കണക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയ അവയവദാന പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ തുടര്‍ച്ചയായ മാനുഷിക സംരംഭങ്ങളെ ക്യാമ്പയിന്‍ അടിവരയിടുന്നു. കിരീടാവകാശിയുടെ പങ്കാളിത്തം മാതൃകാപരമായ നേതൃത്വത്തിന്റെ പ്രതീകാത്മകമായ ഒരു പ്രവൃത്തിയായാണ് താമസക്കാര്‍ കണക്കാക്കുന്നത്. കിരീടാവകാശിയുടെ പ്രവൃത്തി പൗരന്മാരെയും താമസക്കാരെയും രക്ത ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും അനുകമ്പയുടെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

Saudi Crown Prince takes part in a national blood donation campaign and calls on all residents to participate. The initiative aims to boost blood supplies and promote a culture of giving in the Kingdom.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു

National
  •  4 hours ago
No Image

തിരുവനന്തപുരത്ത് പൊലിസുകാരന് കുത്തേറ്റു: മുഖത്ത് വെട്ടേറ്റ പാടുകളും; ഗുരുതരാവസ്ഥയിൽ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിനി ആശുപത്രിയിൽ 

Kerala
  •  5 hours ago
No Image

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

International
  •  5 hours ago
No Image

കുവൈത്തില്‍ സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ നിരോധിച്ചു

Kuwait
  •  6 hours ago
No Image

കോഴിക്കോട് കാർ നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിച്ചു; മൂന്ന് പേർക്ക് പരുക്ക്; അപകടം ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് മടങ്ങുന്നതിനിടെ

Kerala
  •  6 hours ago
No Image

വമ്പൻ തിമിംഗല സ്രാവുകളെ കാണണോ?, എങ്കിൽ ഖത്തറിലേക്ക് വിട്ടോളൂ

qatar
  •  6 hours ago
No Image

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു? വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങി, നീക്കം ഇന്ത്യ - ചൈന ബന്ധത്തിന് പിന്നാലെ | Tiktok

Tech
  •  6 hours ago
No Image

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സപ്ലൈകോ ഗോഡൗണിൽ നിന്ന് അരി കടത്ത്: ജീവനക്കാരൻ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തിരച്ചിൽ

latest
  •  6 hours ago
No Image

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

Cricket
  •  7 hours ago