HOME
DETAILS

ട്രംപിന്റെ മുൻ ഉപദേഷ്ടാവും പിന്നീട് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ എഫ്ബിഐ റെയ്ഡ്; തനിക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞ് ട്രംപ്

  
August 22 2025 | 17:08 PM

fbi raids John Bolton home former trump adviser turned to critic

ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പിന്നീട് പതിവ് വിമർശകനുമായി മാറിയ ജോൺ ബോൾട്ടന്റെ വീട്ടിൽ റെയ്ഡ്. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) യാണ് പരിശോധന നടത്തിയത്.

ബോൾട്ടൺ രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള ദേശീയ സുരക്ഷാ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ ഡിസിയിലുള്ള ബോൾട്ടന്റെ വീടിന് പുറത്ത് പൊലിസ് കാറുകൾ നിലയുറപ്പിച്ചിരിക്കുന്നതായുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് റെയ്ഡ് സ്ഥിരീകരിച്ചത്.

ആരും നിയമത്തിന് അതീതരല്ല എന്നാണ് സംഭവത്തിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചത്. എഫ്ബിഐ ഏജന്റുമാർ ദൗത്യത്തിലാണ് എന്ന് ബോൾട്ടനെ വ്യക്തമായി പരാമർശിക്കാതെ സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബോൾട്ടന്റെ വീട്ടിൽ നടന്ന റെയ്ഡിനെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ട്രംപ് പറഞ്ഞു. ഞാനും ഇന്ന് രാവിലെ ഞാൻ അത് ടെലിവിഷനിലാണ് കണ്ടത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. എന്നാൽ താൻ ജോൺ ബോൾട്ടന്റെ ആരാധകനല്ലെന്നും അദ്ദേഹം ശരിക്കും ഒരു തരം താഴ്ന്ന വ്യക്തിയാണ് എന്നും ട്രംപ് പറഞ്ഞു.

ട്രംപിന്റെ ആദ്യ ടേമിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിന് പിന്നാലെയാണ്, ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡർ കൂടിയായ ബോൾട്ടൺ അദ്ദേഹത്തിന്റെ കടുത്ത വിമർശകനായി മാറിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി

crime
  •  11 days ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി

Kerala
  •  11 days ago
No Image

ഇസ്‌റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്‌ലാം മതം സ്വീകരിച്ച് ഫ്‌ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍

International
  •  11 days ago
No Image

അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്‌ഐയ്ക്കും കുടുംബത്തിനും പരിക്ക് 

Kerala
  •  11 days ago
No Image

എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ

crime
  •  11 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'

Cricket
  •  11 days ago
No Image

അവള്‍ കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്

Kerala
  •  11 days ago
No Image

അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം പൊളിയുന്നു

Kerala
  •  11 days ago
No Image

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:  പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Kerala
  •  11 days ago
No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  11 days ago