HOME
DETAILS

മുംബൈ ഇന്ത്യൻസ് താരം തിളങ്ങിയിട്ടും രക്ഷയില്ല; തൃശൂരിന്റെ വെടിക്കെട്ടിൽ ആലപ്പി വീണു

  
August 22 2025 | 16:08 PM

Thrissur Titans recorded a win in the Kerala Cricket League Thrissur defeated Alleppey Ripples by seven wickets

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് വിജയത്തുടക്കം. ആലപ്പി റിപ്പിൾസിനെ ഏഴ് വിക്കറ്റുകൾക്കാണ് തൃശൂർ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തൃശൂർ ടൈറ്റൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

അർദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ആനന്ദ് കൃഷ്ണൻ, അഹമ്മദ് ഇമ്രാൻ എന്നിവരുടെ കരുത്തിലാണ് തൃശൂർ വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 63 റൺസ് നേടിയായാണ് ആനന്ദ് കൃഷ്ണൻ തിളങ്ങിയത്. രണ്ട് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളുമാണ് താരം നേടിയത്. അഹമ്മദ് ഇമ്രാൻ 44 പന്തിൽ നിന്നും 61 റൺസും സ്വന്തമാക്കി. എട്ട് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

ആലപ്പിയുടെ ബൗളിങ്ങിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം നടത്തിയ വിഘ്‌നേഷ് പുത്തൂർ രണ്ട് വിക്കറ്റുകൾ നേടി തിളങ്ങി. ശ്രീഹരി എസ് നായർ ഒരു വിക്കറ്റും നേടി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ മുഹമ്മദ് അസറുദീന്റെ പ്രകടനമാണ് മാന്യമായ സ്കോർ നേടുന്നതിൽ നിർണായകമായത്. 38 പന്തിൽ നിന്നും 56 റൺസാണ് അസറുദീൻ നേടിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് ആലപ്പി ക്യാപ്റ്റന്റെ ബാറ്റിൽ നിന്നും പിറന്നത്. മന്നംബെത്ത് ശ്രീരൂപ് 23 പന്തിൽ നിന്നും പുറത്താവാതെ 30 റൺസും നേടി മികച്ചു നിന്നും. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.  

തൃശൂർ ടൈറ്റൻസിനായി സിബിൻ പി ഗിരീഷ് നാല് വിക്കറ്റുകൾ നേടി തിളങ്ങി. എംഡി നിതീഷ് രണ്ട് വിക്കറ്റുകളും മുഹമ്മദ് ഇസ്ഹാഖ് ഒരു വിക്കറ്റും വീഴ്ത്തി.    

Thrissur Titans recorded a win in the Kerala Cricket League. Thrissur defeated Alleppey Ripples by seven wickets.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭഗവാനെ പിടിച്ച് ആണയിട്ട് സി.പി.എം; സംഭവം ആറന്‍മുളയിലെ ആചാരലംഘന ആരോപണത്തിന് പിന്നാലെ

Kerala
  •  21 hours ago
No Image

ഹജ്ജ് തീർഥാടനത്തിനുള്ള ബുക്കിങ് വേഗത്തിൽ പൂർത്തിയാക്കണം: ഇന്ത്യൻ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷൻ

Kerala
  •  21 hours ago
No Image

തടവുകാരിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു; ജയിൽ ജീവനക്കാർക്ക് ഗുരുതര വീഴ്ച

Kerala
  •  21 hours ago
No Image

കാത്തിരിപ്പിനു വിരാമം; അമൃത ഇന്ന് മുതൽ രാമേശ്വരത്തേക്ക് കുതിക്കും

Kerala
  •  a day ago
No Image

റഫ അതിർത്തി തുറക്കാതെ ഇസ്റാഈൽ; ഗസ്സയിലേക്ക് എത്തിയത് 130 ട്രക്കുകൾ മാത്രം, വെടിനിർത്തലിനിടയിലും ആക്രമണം തുടരുന്നു

International
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  a day ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  a day ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  a day ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  a day ago


No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  a day ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  a day ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  a day ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  a day ago