HOME
DETAILS

റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്‍ലി

  
Web Desk
August 23 2025 | 14:08 PM

Al Ahly are the 2025 Saudi Super Cup champions Al Ahly won the title by defeating Al Nassr on penalties in the final

ഹോങ്കോങ്: 2025 സഊദി സൂപ്പർ കപ്പ് ചാമ്പ്യന്മാരായി അൽ അഹ്ലി. ഫൈനൽ പോരാട്ടത്തിൽ അൽ നാസറിനെ പെനാൽറ്റിയിൽ വീഴ്ത്തിയാണ് അൽ അഹ്ലി കിരീടം ചൂടിയത്. മത്സരത്തിന്റെ നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റിയിൽ 5-3 എന്ന സ്കോറിനാണ് അൽ നസർ പരാജയപ്പെട്ടത്. ഹോങ്കോങ്ങിൽ നടന്ന മത്സരത്തിൽ  4-2-3-1 എന്ന ഫോർമേഷനിൽ ആണ് അൽ നസർ കളത്തിൽ ഇറങ്ങിയത്. മറുഭാഗത്ത് 5-4-1 എന്ന ശൈലിയിലായിരുന്നു അൽ ഇത്തിഹാദ് പിന്തുടർന്നത്. 

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നാസറിനായി ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ അനുകൂലമായി ലഭിച്ച പെനാൽറ്റി താരം കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇഞ്ചുറി ടൈമിൽ ഫ്രാങ്ക് കെസ്സി അൽ അഹ്ലിക്കായി സമനില ഗോൾ നേടി.

രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാനായി ആക്രമിച്ചു കളിച്ചു.  മാർസെലോ ബ്രോസോവിച്ച് 82ാം മിനിറ്റിൽ അൽ നാസറിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 89ാം മിനിറ്റിൽ റോജർ ഇബാനെസ് വീണ്ടും അഹ്ലിയെ ഒപ്പം എത്തിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി വിധിയെഴുതിയ മത്സരത്തിൽ അൽ അഹ്‍ലി ആവേശവിജയം സ്വന്തമാക്കുകയായിരുന്നു. 

സെമി ഫൈനലിൽ നിലവിലെ സഊദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ തകർത്താണ് അൽ നസർ ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ഹോങ്കോങ്ങിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അൽ നസറിൻ്റെ വിജയം. മറുഭാഗത്ത് അൽ ഖാദിസിയ എഫ്സിയെ വീഴ്ത്തിയാണ് അൽ അഹ്ലി ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അൽ അഹ്ലിയുടെ വിജയം. 

Al Ahly are the 2025 Saudi Super Cup champions Al Ahly won the title by defeating Al Nassr on penalties in the final



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം

Football
  •  8 hours ago
No Image

ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്‍

Kerala
  •  8 hours ago
No Image

ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ്; ടിക്കറ്റ് വിൽപന ആരംഭിച്ചു

Cricket
  •  9 hours ago
No Image

എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി

Kerala
  •  9 hours ago
No Image

സ്കൂൾ മേഖലയിലെ ഗതാഗത നിയമലംഘനങ്ങൾ; കർശന മുന്നറിയിപ്പുകളുമായി യുഎഇ

uae
  •  9 hours ago
No Image

വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ

Kerala
  •  10 hours ago
No Image

വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു

Cricket
  •  10 hours ago
No Image

ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം

uae
  •  10 hours ago
No Image

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു

Kerala
  •  10 hours ago
No Image

Saudi-arabia
  •  10 hours ago