
മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; നഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

റിയാദ്: പുണ്യനഗരമായ മദീനയിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധനവ്. നേരത്തേ പ്രവാചക പള്ളിയിലെ സേവനങ്ങൾ മെച്ചപ്പെടുത്താനും തീർത്ഥാടകർക്ക് സുഗമമായ അനുഭവം ഉറപ്പാക്കാനും അധികൃതർ നടപടി സ്വീകരിച്ചിരുന്നു.
കാര്യക്ഷമമായ ഗതാഗതം, മാർഗനിർദേശം, കാറ്ററിംഗ് സേവനങ്ങൾ എന്നിവ ഉറപ്പാക്കി തീർത്ഥാകർക്ക് മികച്ച സൗകര്യങ്ങളാണ് അധികൃതർ മദീനയിൽ ഒരുക്കിയിരിക്കുന്നത്. സഊദി പ്രസ് ഏജൻസി (SPA) യുടെ റിപ്പോർട്ട് പ്രകാരം, മസ്ജിദുന്നബവിയുടെയും മസ്ജിദുൽ ഹറമിന്റെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജനറൽ അതോറിറ്റി മറ്റ് ഏജൻസികളുമായി ചേർന്ന് പള്ളിയിലും മുറ്റങ്ങളിലും സമഗ്രമായ സേവന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
മദീനയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. മദീനയിലെത്തുന്ന വിശ്വാസികൾ നഗരത്തിലെ ചരിത്രപ്രസിദ്ധമായ പള്ളികളും മറ്റും സന്ദർശിച്ചാണ് മടങ്ങാറുള്ളത്. പ്രതിദിനം ആയിരക്കണക്കിന് വിശ്വാസികളെയാണ് മദീന നഗരം ഇപ്പോൾ സ്വാഗതം ചെയ്യുന്നത്. അധികൃതർ ഒരുക്കിയ സേവനങ്ങളും സൗകര്യങ്ങളും തീർത്ഥാടകർക്ക് ആത്മീയമായി സംതൃപ്തമായ അനുഭവം ഉറപ്പാക്കുന്നു.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) അനുസരിച്ച്, 2025-ലെ ആദ്യ പാദത്തിൽ 6.45 ദശലക്ഷം തീർത്ഥാടകരാണ് മദീന സന്ദർശിച്ചത്. ഇതിൽ 4.4 ദശലക്ഷം പേർ വിദേശത്തു നിന്നുള്ളവരാണ്. മക്കയിൽ ഉംറ പൂർത്തിയാക്കിയ ശേഷം, നിരവധി തീർത്ഥാടകരാണ് പ്രവാചകന്റെ പള്ളിയും മദീനയിലെ പ്രധാനപ്പെട്ട മറ്റു പല ചരിത്ര സ്മാരകങ്ങളും കാണാനെത്തുന്നത്. തീർത്ഥാടകർക്ക് ആത്മീയവും സുഖകരവുമായ അനുഭവം ഉറപ്പാക്കുന്നതിന് മദീനയിൽ മെച്ചപ്പെട്ട സേവനങ്ങൾ ഒരുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതർ ആവർത്തിച്ചു.
Saudi Arabia enhances infrastructure and services in Medina as the number of Muslim pilgrims and visitors continues to rise. Discover what's new in this holy city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഴിക്കോട് മാവൂരിൽ പുലിയെ കണ്ടെന്ന് യാത്രക്കാരൻ: പ്രദേശത്ത് തിരച്ചിൽ
Kerala
• 8 hours ago
ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം
uae
• 8 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം
Kerala
• 9 hours ago.png?w=200&q=75)
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി
Kerala
• 9 hours ago
വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ
Kerala
• 9 hours ago
പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം
Kerala
• 9 hours ago
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 10 hours ago
ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി
Kerala
• 10 hours ago
306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം
auto-mobile
• 10 hours ago
റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ
Kerala
• 11 hours ago
മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
uae
• 12 hours ago
189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• 12 hours ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• 13 hours ago
ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്
uae
• 13 hours ago
ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 14 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്
uae
• 14 hours ago
സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
Kerala
• 14 hours ago
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്
Kerala
• 14 hours ago
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി
National
• 15 hours ago
അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്
International
• 16 hours ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• 13 hours ago
താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു
Kerala
• 13 hours ago
കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
Kerala
• 14 hours ago