HOME
DETAILS

189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം

  
August 25 2025 | 12:08 PM

fly from uae to kerala for 189 dirhams

ദുബൈ: ഓണം ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ, യുഎഇയിലെ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും പ്രവാസികൾക്ക് കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതിനുള്ള തിരക്കിലാണ്. 189 ദിർഹം മുതൽ ആരംഭിക്കുന്ന പ്രത്യേക ഓഫറുകളുമായി ഒന്നിലധികം ഏജൻസികളും എയർലൈനുകളും രംഗത്തെത്തിയിട്ടുണ്ട്.

എയർ അറേബ്യയുടെ സർപ്രൈസ്

ഓണത്തിന്റെ ആവേശത്തിൽ പങ്കുചേർന്ന് എയർ അറേബ്യ അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വൺവേ ടിക്കറ്റുകൾ 255 ദിർഹത്തിന് വാഗ്ദാനം ചെയ്യുന്നു. ഷാർജയിൽ നിന്ന് കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റുകൾ 349 ദിർഹത്തിനും, 2025 ഒക്ടോബർ 10, 11 തീയതികളിൽ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകൾ 399 ദിർഹത്തിനും ലഭ്യമാണ്.

സ്മാർട്ട് ട്രാവൽ ഗ്രൂപ്പ്, അവരുടെ പത്താം വാർഷികത്തോടനുബന്ധിച്ച്, ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വൺവേ ടിക്കറ്റുകൾ 189 ദിർഹത്തിന് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 30 കിലോ ബാഗേജ് അലവൻസും ഉൾപ്പെടുന്നു. ഈ ഓഫർ ഓണത്തിന് തലേന്ന്, സെപ്റ്റംബർ 4-നാകും ലഭ്യമാകുക. കൊച്ചിയിലേക്ക് 299 ദിർഹത്തിനും കണ്ണൂരിലേക്ക് 310 ദിർഹത്തിനും വൺവേ ടിക്കറ്റുകൾ ലഭ്യമാണ്. 

“കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് സുവർണാവസരമാണ്,” സ്മാർട്ട് ട്രാവൽസ് ചെയർമാൻ ആഫി അഹമ്മദ് പറഞ്ഞു.

500 ദിർഹത്തിന് അൽഹിന്ദ് ട്രാവൽ ആൻഡ് ടൂറിസം കേരളത്തിലേക്കുള്ള വൺവേ ടിക്കറ്റുകൾ അവതരിപ്പിച്ചു. എന്നാൽ, മടക്ക യാത്രകൾക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നതാണ്. ഉദാഹരണത്തിന്, ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെയുള്ള മടക്ക യാത്രകൾക്ക് 1,580 ദിർഹം വരെ ചെലവാകും.

വേനൽക്കാല അവധി അവസാനിക്കുന്നതോടെ സ്കൂൾ വിദ്യാർത്ഥികളും പ്രവാസികളും ഓണം ആഘോഷിക്കാൻ കേരളത്തിലേക്ക് മടങ്ങുന്നതിനാൽ യാത്രാ തിരക്ക് വർധിക്കുമെന്നാണ് വിവിധ ട്രാവൽ ഏജൻസികൾ കണക്കുകൂട്ടുന്നത്. വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യാൻ യാത്രക്കാരോട് ട്രാവൽ ഏജൻസികൾ നിർദേശിക്കുന്നു. ഓണത്തിരക്കിൽ ടിക്കറ്റുകൾ വേഗത്തിൽ വിറ്റുതീരാനുള്ള സാധ്യത കൂടുതലാണ്. 

 

airlines like air india express and travel agencies offer one-way tickets from uae to kerala starting at 189 dirhams. explore budget-friendly deals from dubai, abu dhabi, and sharjah to kochi, kozhikode, and thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago
No Image

പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം

Kerala
  •  9 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി

Saudi-arabia
  •  9 hours ago
No Image

ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി

Kerala
  •  9 hours ago
No Image

306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം

auto-mobile
  •  10 hours ago
No Image

റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ 

Kerala
  •  10 hours ago
No Image

ആറു പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത ചരിത്രം; മിഗ് 21 വിമാനങ്ങള്‍ക്ക് ഔദ്യോഗിക വിട ചൊല്ലാന്‍ ഇന്ത്യ

National
  •  10 hours ago
No Image

മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്‌റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി

uae
  •  11 hours ago
No Image

റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു

latest
  •  12 hours ago

No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  14 hours ago
No Image

മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി 

National
  •  15 hours ago
No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

Kuwait
  •  15 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  15 hours ago