HOME
DETAILS

ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി

  
Web Desk
August 25 2025 | 15:08 PM

onam government increases bonus for teachers and employees raises festival allowance

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇതോടെ, ഈ വർഷം ബോണസ് 4500 രൂപയായി ഉയർന്നു. ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയിൽ നിന്ന് 3000 രൂപയായും വർധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

സർവീസ് പെൻഷൻകാർക്കുള്ള പ്രത്യേക ഉത്സവബത്ത 250 രൂപ വർധിപ്പിച്ച് 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസായി അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ് ലഭിക്കും.  

കൂടാതെ സംസ്ഥാനത്തെ കരാർ-സ്കീം തൊഴിലാളികൾക്കുള്ള ഓണം ഉത്സവബത്ത 250 രൂപ വർധിപ്പിച്ചതായും, ആശാ വർക്കർമാർക്കുള്ള ഉത്സവബത്ത 1200 രൂപയിൽ നിന്ന് 1450 രൂപയായി ഉയർത്തി. അങ്കണവാടി, ബാലവാടി ഹെൽപർമാർ, ആയമാർ എന്നിവർക്കും 1450 രൂപ വീതം ലഭിക്കും. പ്രീ-പ്രൈമറി അധ്യാപകർക്കും ആയമാർക്കും 1350 രൂപ ഉത്സവബത്തയായി നൽകും.

ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, പാലിയേറ്റീവ് കെയർ നഴ്സുമാർ, മഹിളാസമാഖ്യ സൊസൈറ്റി മെസഞ്ചർമാർ, കിശോരി ശക്തിയോജന സ്കൂൾ കൗൺസിലർമാർ എന്നിവർക്കും 1450 രൂപ വീതം ലഭിക്കും. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് 1550 രൂപയാണ് ഉത്സവബത്ത. പ്രേരക്‌മാർ, അസിസ്റ്റന്റ് പ്രേരക്‌മാർ എന്നിവർക്ക് 1250 രൂപ വീതവും സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് 1250 രൂപയും ലഭിക്കും.

എസ്.സി/എസ്.ടി പ്രൊമോട്ടർമാർ, ടൂറിസം വകുപ്പിലെ ലൈഫ് ഗാർഡുകൾ, ആഭ്യന്തര വകുപ്പിന് കീഴിലെ ഹോം ഗാർഡുകൾ എന്നിവർക്ക് 1460 രൂപ വീതം ഉത്സവബത്തയായി നൽകും. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച എല്ലാവർക്കും 250 രൂപ വർധനവോടെ ഇത്തവണയും ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ജീവനക്കാർക്കും 250 രൂപ വർധന ഉറപ്പാക്കി. 13 ലക്ഷത്തിലധികം ജീവനക്കാരും തൊഴിലാളികളും ഈ ഓണക്കാല ആനുകൂല്യത്തിന്റെ ഗുണഭോക്താക്കളാകും.

കേന്ദ്ര സർക്കാർ നയങ്ങളാൽ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെയും പെൻഷൻകാരുടെയും ഓണം ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ വർഷം ആനുകൂല്യം ലഭിച്ച എല്ലാ വിഭാഗങ്ങൾക്കും ഇത്തവണ വർധിപ്പിച്ച തുക ഉറപ്പാക്കുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.

 

 

The Kerala government has increased the Onam bonus for teachers and government employees by ₹500, raising it to ₹4,500. The special festival allowance for those ineligible for the bonus has been hiked from ₹2,750 to ₹3,000. Service pensioners will receive an enhanced festival allowance of ₹1,250, up by ₹250. All government employees are entitled to a ₹20,000 Onam advance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  7 hours ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  7 hours ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  8 hours ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  8 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  9 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  9 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago