HOME
DETAILS

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

  
Web Desk
August 25 2025 | 16:08 PM

sfi protest against vd satheeshan house in thiruvananthapuram

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം. വീടിന് മുന്നില്‍ പോസ്റ്റര്‍ ഒട്ടിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എസ്എഫ്‌ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. .എല്‍.എ സ്ഥാനം രാജി വെക്കേണ്ടെന്ന് തീരുമാനം. അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നാണ് സൂചന. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ല.  ഇനി മത്സരിപ്പിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. രാഹുലിന്റെ പാര്‍ട്ടി പദവികള്‍ മരവിച്ചു.

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കല്‍ കഴിഞ്ഞ ദിവസം എടുത്ത നിലപാട്. ഇതിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.  ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. കെ.പി.സി.സി നിയമോപദേശം തേടിയ വിദഗ്ധരും എം.എല്‍.എ സ്ഥാനം രാജിവച്ചാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തെ അറിയിച്ചത്. ഇതോടെ രാജി വേണമെന്ന നിലപാടെടുത്ത നേതാക്കള് അയയുകയായിരുന്നു.  

അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും കോൺഗ്രസ് എംപിയായ ഷാഫി പറമ്പിലിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് രം​ഗത്തെത്തി. രാഷ്ട്രീയ രംഗത്ത് ഇരുവരുടെയും നേതൃത്വത്തിൽ ഒരു ക്രിമിനൽ സംഘം വളരുന്നുവെന്നും അധികാരവും പണവും ദുരുപയോഗം ചെയ്ത് അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം ഇരുവരും നേരിട്ടിരുന്നുവെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു. അതേസമയം ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പിൽ ഈ ഫണ്ട് സംബന്ധിച്ച വിമർശനങ്ങൾ ഉയർന്നപ്പോൾ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതൃത്വം മറുപടി നൽകിയില്ലെന്നും പരാതിയിലുണ്ട്. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് 1988-ലെ അഴിമതി തടയൽ നിയമപ്രകാരമുള്ള (പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട്) ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. 

SFI protested at opposition leader V.D. Satheesan’s residence, accusing him of shielding Rahul Mankootathil. The situation escalated when security blocked their attempt to put up posters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  8 hours ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  8 hours ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  9 hours ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  9 hours ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  9 hours ago
No Image

വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ

Kerala
  •  9 hours ago
No Image

പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം

Kerala
  •  9 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി

Saudi-arabia
  •  10 hours ago
No Image

ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി

Kerala
  •  10 hours ago
No Image

306 കാറുകൾ കൊണ്ട് 'കാർക്കളം', ഒരുക്കി ഓണാഘോഷവുമായി എംജി മോട്ടോർസ്: ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം

auto-mobile
  •  10 hours ago