
ധര്‍മസ്ഥല: സംശയങ്ങള്‍ കൂടുന്നു, അപ്പോള്‍ സാക്ഷി ഹാജരാക്കിയ തലയോട്ടി ആരുടെത്? വര്‍ഗീയ പ്രചാരണത്തിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍

ബംഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയ തലയോട്ടി ആരുടെതെന്ന് കണ്ടെത്താനായില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ആവശ്യപ്രകാരം തലയോട്ടിയും ചില അസ്ഥിഭാഗങ്ങളും ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തലയോട്ടി ആരുടെതെന്ന് കണ്ടെത്താനായില്ല. അതേസമയം, തലയോട്ടി പുരുഷന്റേതാണെന്നും തലയോട്ടിയില്‍ പറ്റിപ്പിടിച്ച മണ്ണ് ധര്‍മസ്ഥലയിലേതല്ലെന്നും തിരിച്ചറിഞ്ഞതായുള്ള വിവരം പുറത്തുവന്നു.
നേരത്തെ, ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരായി രഹസ്യമൊഴി നല്‍കിയപ്പോഴും എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിലും തലയോട്ടി ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ സ്ത്രീയുടേതെന്നാണ് മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇയാളുടെ മൊഴി തെറ്റെന്ന് തെളിയിക്കുന്നതാണ് ഫോറന്‍സിക് പരിശോധനാ ഫലം എന്നാണ് വിവരം.
ഇന്ന് ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേരും
അതേസമയം, തലയോട്ടിയുടെ ഫോറന്‍സിക് പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് എസ്.ഐ.ടി പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍നടപടി തീരുമാനിക്കുമെന്നാണ് അറിയുന്നത്. വ്യാജ മൊഴി നല്‍കിയതിന് അറസ്റ്റിലായ ചിന്നയ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി. നേരത്തെ ബെല്‍ത്തങ്ങാടി ക്യാമ്പ് ഓഫീസില്‍ വച്ച് എസ്.ഐ.ടി മേധാവിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ചിന്നയ്യ വെളിപ്പെടുത്തിയ ചില കാര്യങ്ങളില്‍ അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട്. എന്നാല്‍, പരസ്പര വിരുദ്ധമായ ഇയാളുടെ മൊഴിയെ എത്രത്തോളം ആശ്രയിക്കാനാകും എന്നതും എസ്.ഐ.ടിയെ കുഴയ്ക്കുന്നുണ്ട്. സാക്ഷി നേരത്തെ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ചും പിന്നീട് നടത്തിയ മൊഴിമാറ്റവും വിശയദമായ പരിശോധനയ്ക്ക് വിധേയമാക്കാനും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം മുമ്പോട്ട് കൊണ്ടുപോകാനുമാണ് എസ്.ഐ.ടിയുടെ നീക്കം.
വര്‍ഗീയ പ്രചാരണത്തിന് ഹിന്ദുത്വ ഗ്രൂപ്പുകള്‍
ധര്‍മസ്ഥല ദുരൂഹമരണങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളുടെ അന്വേഷണത്തിലുണ്ടായ വഴിത്തിരിവ് വര്‍ഗീയമായി മുതലെടുക്കാന്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍. വ്യാജ വിവരങ്ങളും തെറ്റായ മൊഴിയും നല്‍കി അന്വേഷണ സംഘത്തെ കുഴക്കിയ മുന്‍ ശുചീകരണ തൊഴിലാളിക്കെതിരേ കേസെടുത്തതിന് പിന്നാലെ ധര്‍മസ്ഥലയ്‌ക്കെതിരായി വിദേശത്തുനിന്നടക്കമുള്ള ഗൂഢാലോചന എന്ന ആരോപണമാണ് ഹിന്ദുത്വ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഹിന്ദു ക്ഷേത്രത്തിനെതിരേ ഇതര മതസ്ഥരുടെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഢാലോചനയാണ് സാക്ഷിയുടെ വെളിപ്പെടുത്തലെന്നും ഇതിനുപിന്നില്‍ രാജ്യാന്തര ബന്ധമുണ്ടെന്നുമുള്ള വിദ്വേഷ പ്രചാരണമാണ് ഹിന്ദുത്വ ഗ്രൂപ്പുകള്‍ വ്യാപകമായി നടത്തുന്നത്.
എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
സാക്ഷിക്കെതിരായ നടപടി വന്നതിന് പിന്നാലെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനായി ബി.ജെ.പിയും രംഗത്തുവന്നിരുന്നു. ധര്‍മസ്ഥലയെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനുമുള്ള നീക്കത്തിന് പൊലിസും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരും കൂട്ടുനിന്നെന്ന് ബി.ജെ.പി ആരോപിച്ചു. കേസന്വേഷണം കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എക്ക് കൈമാറണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും എന്‍.ഐ.എ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.
In a sensational twist to the much-publicised “Dharmasthala skull” case that attracted national and international attention, SIT investigations have revealed that the so-called skull presented as evidence was in fact a fake. According to SIT sources, the skull handed over by witness-turned-accused Chinnayya C N (earlier referred to as “anonymous”) had actually been procured by his gang from a medical research centre.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• a day ago
ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• a day ago
ഇന്ത്യൻ ടീമിലെ ഭയമില്ലാത്ത ബാറ്റർ അവനാണ്: സൂപ്പർതാരത്തെക്കുറിച്ച് റെയ്‌ന
Cricket
• a day ago
ലോകത്ത് ഏറ്റവും കുറവ് ഉറങ്ങുന്നവർ ഈ രാജ്യക്കാർ; ഈ എഷ്യൻ രാജ്യം മുന്നിലെന്ന് പുതിയ പഠനം
International
• a day ago.jpeg?w=200&q=75)
നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ
Kerala
• a day ago
തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ
International
• a day ago
പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി
Kerala
• a day ago
വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ
Football
• a day ago
നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും
Kerala
• a day ago
രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• a day ago
ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• a day ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• a day ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 2 days ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 2 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 2 days ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 2 days ago
'ആഗോളതലത്തില്‍ അമേരിക്കയുടെ പ്രതിച്ഛായ തന്നെ നശിക്കുകയാണ്' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 2 days ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 2 days ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 2 days ago