അനധികൃത ഹജ്ജ്: മുന്നറിയിപ്പുമായി മലയാളത്തിലടക്കം ലഘുലേഖകള്‍
മക്ക: അനുമതി ലഭിക്കാതെ ഹജ്ജിനെത്തുന്നതിനെതിരേ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍. ഇതിനായി മലയാളമടക്കം വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് ലഘുലേഖകള്‍ വിതരണം ചെയ്തു തുടങ്ങി. വിദേശികള്‍ കൂടുതലായി താമസിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് വിവിധ ഭാഷകളില്‍ മുന്നറിയിപ്പ് വിതരണം നടക്കുന്നത്.
'ഹജ്ജ് ഇസ്‌ലാമിന്റെ അഞ്ചാം സ്തംഭമാണ്, ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായി സഊദി അധികൃതര്‍ രൂപം നല്‍കിയ നിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. തീര്‍ഥാടകരുടെ രക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ളതാണ് നിബന്ധനകളും. നിയമലംഘകര്‍ കടുത്ത ശിക്ഷകളും പ്രോസിക്യൂഷന്‍ നടപടികളും നേരിടേണ്ടി വരും' ലഘുലേഖയില്‍ വിശദീകരിക്കുന്നു. കൂടാതെ വിവിധയിനം നിയമലംഘനങ്ങള്‍ എന്ന ലേബലില്‍ കൂടുതല്‍ വിശദീകരണം വേറെയുമുണ്ട്.
അറബി കൂടാതെ, മലയാളം, ഉറുദു, ഇംഗ്ലീഷ്, ബംഗാളി തുടങ്ങിയ അന്യഭാഷകളിലാണ് മുന്നറിയിപ്പ് നോട്ടീസ് വിതരണം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത്. മുന്‍കാലങ്ങളില്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമായിരുന്നെങ്കിലും ഇത്തരത്തിലുള്ളൊരു മുന്നറിയിപ്പ് ഇതാദ്യമാണെന്നാണ് വിദേശികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."