HOME
DETAILS

'മുസ്‌ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ എത്തുന്നു; ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നു'; വീണ്ടും വിഷം തുപ്പി വെള്ളാപ്പള്ളി

  
Web Desk
August 31 2025 | 09:08 AM

sndp secratary vellappally nadeshan again hate speech against muslims

കൊച്ചി: മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേശ പരാമര്‍ശം ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവര്‍ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുകയാണെന്നും, എന്നാല്‍ മുസ് ലിങ്ങള്‍ കുറഞ്ഞ വര്‍ഷം കൊണ്ട് അധികാരത്തില്‍ വന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളത്തെ എസ്എന്‍ഡിപി പരിപാടിയിലായിരുന്നു നടേശന്റെ പരാമര്‍ശം. 

'ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും, അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാന്‍ ഒരു സോദനരനെയും കാണുന്നില്ല. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉള്‍പ്പെടെ വളര്‍ന്നത്. കോണ്‍ഗ്രസില്‍ ഒരു ഈഴവ എംഎല്‍എ മാത്രമേ ഉള്ളൂ. ആദര്‍ശ രാഷ്ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോള്‍ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാര്‍ഥിയാക്കാനും ആളുണ്ട്,' വെള്ളാപ്പള്ളി പറഞ്ഞു.

നേരത്തെയും മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫും, യുഡിഎഫും മുസ്‌ലിം സമുദായത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും കേരളം ഉടന്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

മുസ്‌ലിം ലീഗാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിലും അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. മലബാറിന് പുറത്ത് തിരുകൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. അവരുടെ ലക്ഷ്യം മുഖ്യമന്ത്രി പദമാണ്. ഇങ്ങനെ പോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞപോലെ കേരളം മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

SNDP Secretary Vellappally Natesan has once again made a hate speech against Muslims



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  5 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  5 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  5 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  8 hours ago