HOME
DETAILS

ഒന്‍പതാം വളവില്‍ ലോറി കൊക്കയിലേക്ക് തെന്നിമാറി അപകടം; ചുരത്തില്‍ വീണ്ടും ഗതാഗത കുരുക്ക്

  
Web Desk
August 31 2025 | 09:08 AM

container lorry accident at the ninth bend of Thamarassery Churam

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ലോറി അപകടത്തില്‍പ്പെട്ട് വീണ്ടും ഗതാഗത കുരുക്ക്. ഒന്‍പതാം വളവില്‍ കണ്ടെയ്‌നര്‍ ലോറി കൊക്കയിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്. നിലവില്‍ ലോറി റോഡിലേക്ക് തിരിച്ച് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

അപകടത്തെ തുറന്ന് വാഹനങ്ങള്‍ കടന്നുപോകുന്നതില്‍ താമസം നേരിടുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ട ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലോറി അപകടത്തില്‍പ്പെട്ടത്.

ഞായറാഴ്ച്ച ഉച്ചയോടെയാണ് താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ കണ്ടെയ്‌നര്‍ ലോറി അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി ചുരത്തിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് കൊക്കയിലേക്ക് തെന്നി മാറുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം കൊക്കയിലേക്ക് തുങ്ങിയിറങ്ങിയ നിലയിലാണ്. ലോറി പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ ഇടപെടലില്‍ ലോറി ഡ്രൈവറെയും, ക്ലീനറെയും സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. 

കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി. നിറയെ ബൈക്കുകള്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോഡിന്റെ ഭാരം കൊണ്ടാണ് ലോറി കൊക്കയിലേക്ക് പതിക്കാതിരുന്നത്. ലോറി മാറ്റാന്‍ പുറപ്പെട്ട ക്രെയിനുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു.

container lorry accident at the ninth bend of Thamarassery Churam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  8 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  8 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ദ്രാവിഡ് രാജസ്ഥാൻ വിടാൻ കാരണം മറ്റൊരു താരം; റിപ്പോർട്ട് 

Cricket
  •  9 hours ago
No Image

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ മാറ്റി

Kerala
  •  9 hours ago
No Image

സ്വപ്‌ന പദ്ധതിക്ക് തുടക്കം; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ മലയാളി നായകനായ ടീമിൽ നിന്നും തിലക് വർമ്മ പുറത്ത്; പകരക്കാരെ പ്രഖ്യാപിച്ചു

Cricket
  •  10 hours ago