HOME
DETAILS

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

  
Web Desk
August 31 2025 | 14:08 PM

kannapuram explosion case accused anoop malik remanded police conclude he is a trader with no political ties

കണ്ണൂർ: കണ്ണപുരം സ്ഫോടന കേസിൽ പ്രതി അനൂപ് മാലിക്കിനെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. സ്ഫോടനത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും പ്രതി നിരന്തരം സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

കഴി‍ഞ്ഞ ദിവസം കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ നടന്ന സ്ഫോടനത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷം കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിൽ വീട് മുഴുവനായും തകരുകയായിരുന്നു. മുഹമ്മദ് ആഷാമിന്റെ മൃതദേഹം ചിന്നിചിതറിയ നിലയിലാണ് ഉണ്ടായിരുന്നത്. ഗോവിന്ദൻ കീഴറയെന്ന അധ്യാപകന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വീട്. ഒരു വർഷം മുൻപാണ് പടുവിലായി സ്വദേശിയായ പ്രതിയ്ക്ക് വീട് വാടകയ്ക്ക് നൽകിയിരുന്നത്

അടുത്തുള്ള വീടുകൾക്കും കേടുപാടുകൾ ഉണ്ടായി. അനൂപിനെതിരെ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്തിലാണ് അന്വേഷണം നടന്നത്. കാഞ്ഞങ്ങാട്ട് വെച്ച് ഇന്നലെ വൈകിട്ട് പിടിയിലായ അനൂപ് മാലിക്കിനെ കണ്ണപുരത്തെത്തിച്ച് ഇന്നലെയും ഇന്നുമായി പൊലിസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ സ്ഫോടനത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന് പ്രതി ആവർത്തിച്ചു. എന്നാൽ സമാനമായ ഏഴ് കേസുകളിൽ അനൂപ് പ്രതിയായിരുന്നുവെന്നും വീണ്ടും ഇയാൾ ഒരേ തരത്തിലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായും പൊലിസ് വ്യക്തമാക്കി.

സ്ഫോടനത്തിന് ശേഷം കാഞ്ഞങ്ങാട്ടെ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ ശേഷം സംസ്ഥാനം വിടാനായിരുന്നു പ്രതിയുടെ ശ്രമം. പ്രതി കണ്ണൂർ നഗരത്തിലെ കച്ചവടക്കാരനായ സുഹൃത്തിനോട് ആത്മഹത്യയെക്കുറിച്ച് സംസാരിച്ചിരുന്നതായും അന്വേഷണത്തിൽ പൊലിസ് കണ്ടെത്തി. എന്നാൽ, കൊല്ലപ്പെട്ട അടുത്ത ബന്ധുവായ മുഹമ്മദ് ആഷാമിന്റെ മരണം പ്രതിയെ മാനസികമായി തളർത്തിയെന്നും, കീഴടങ്ങാൻ ഒരുങ്ങവെയാണ് പിടിയിലായതെന്നും പൊലിസ് പറഞ്ഞു. പ്രതി ഒരു കച്ചവടക്കാരനാണെന്നും രാഷ്ട്രീയ ബന്ധങ്ങളില്ലെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. അനധികൃതമായി നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്ത പടക്കനിർമ്മാണത്തിനുള്ള സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുകയാണ്. മൂന്ന് ദിവസത്തിന് ശേഷം പൊലിസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. തെളിവെടുപ്പ് പൂർത്തിയാക്കി പഴുതടച്ച കുറ്റപത്രം സമർപ്പിക്കാനാണ് പൊലിസിന്റെ നീക്കം.

 

 

In the Kannapuram explosion case, accused Anoop Malik has been remanded to Kannur Special Sub Jail. Police investigations reveal that Malik, a trader with no political affiliations, repeatedly engaged in similar criminal activities. The explosion, caused by illegally stored firecracker materials, resulted in the death of Muhammad Asham. Malik was arrested in Kanhangad and interrogated, denying direct involvement in the blast



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  3 hours ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  4 hours ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  4 hours ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  4 hours ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  5 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  5 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  5 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago