
ഇനി ക്യൂവില്‍ നിന്ന് മടുക്കില്ല; ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം

ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി നിമിഷ നേരം കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. യാത്രാക്കാർക്ക് നിമിഷങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് പരിശോധന പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ ദിവസങ്ങൾക്ക് മുമ്പ് എഐ അധിഷ്ഠിത ‘റെഡ് കാർപെറ്റ്’ സ്മാർട്ട് ഇടനാഴി അവതരിപ്പിച്ചിരുന്നു. ടെർമിനൽ 3-ൽ ആരംഭിച്ച ഈ സംവിധാനം, യാത്രാ രേഖകളില്ലാതെ 6-14 സെക്കൻഡിനുള്ളിൽ പാസ്‌പോർട്ട് ക്ലിയറൻസ് സാധ്യമാക്കുന്നു. ഒരേസമയം 10 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ AI-പവേർഡ് സിസ്റ്റം, ബയോമെട്രിക് സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും സമന്വയിപ്പിച്ചാണ് നിർമിച്ചിട്ടുള്ളത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി (GDFRA) സഹകരിച്ചാണ് എയർപോർട്ട് അധികൃതർ ഈ സംവിധാനം വികസിപ്പിച്ചത്. മുഖം സ്കാൻ ചെയ്യാൻ കഴിയുന്ന സെൻസറുകൾ വഴി, കൗണ്ടറുകളോ രേഖാ പരിശോധനയോ ഇല്ലാതെ ഇമിഗ്രേഷൻ പൂർത്തിയാക്കാം.
‘റെഡ് കാർപെറ്റ്’ കോറിഡോർ കുടുംബങ്ങൾക്കും സംഘം ചേർന്നുള്ള യാത്രക്കാർക്കും ഒരേസമയം കടന്നുപോകാൻ സൗകര്യമൊരുക്കും. ഇത് മനുഷ്യ ഇടപെടൽ കുറയ്ക്കുകയും കാത്തിരിപ്പ് സമയം കുറച്ച് വിമാനത്താവളത്തിന്റെ കാര്യശേഷി വർധിപ്പിക്കുകയും ചെയ്യും. 2024-ൽ ലോകത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം നിലനിർത്തിയിരുന്നു. പുതിയ സാങ്കേതികവിദ്യ വഴി ആഗോള യാത്രാ കേന്ദ്രമെന്ന ദുബൈയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
dubai airport has introduced advanced immigration systems that allow passengers to clear formalities within moments, eliminating long queues. the move enhances travel convenience, boosts efficiency, and strengthens dubai’s position as a global aviation hub.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം: പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി പൊലിസ്, ദുർബല വകുപ്പുകൾ മാത്രം
crime
• 5 hours ago
വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം
Kerala
• 5 hours ago
സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത
Kerala
• 5 hours ago
ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍
uae
• 6 hours ago
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
crime
• 6 hours ago
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി
crime
• 6 hours ago
ജിഎസ്ടിയിൽ സമഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ
National
• 13 hours ago
യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്
Kuwait
• 14 hours ago
കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി
National
• 14 hours ago
തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി
National
• 14 hours ago
ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
crime
• 15 hours ago
അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല
uae
• 15 hours ago
നബിദിനത്തിൽ പാർക്കിംഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ
uae
• 15 hours ago
കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
crime
• 15 hours ago
നാളെ ബന്ദ്; പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ അസഭ്യ മുദ്രാവാക്യത്തിൽ ബിഹാറിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
National
• 17 hours ago
ഏവിയേഷൻ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇത് സുവർണാവസരം; എയർക്രാഫ്റ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഫ്ലൈദുബൈ
uae
• 17 hours ago
സഊദി സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് റിയാദിലെത്തി; വിമാനത്താവളത്തിലെത്തി സ്വീകരിച്ചു സഊദി കിരീടാവകാശി
uae
• 18 hours ago.png?w=200&q=75)
ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 18 hours ago
ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു
National
• 16 hours ago
ചന്ദ്രഗ്രഹണം കാണണോ? നിങ്ങൾക്കും അവസരം; പൊതുജനങ്ങളെ ചന്ദ്രഗ്രഹണ നിരീക്ഷണ പരിപാടിയിലേക്ക് ക്ഷണിച്ച് കത്താറ കൾച്ചറൽ വില്ലേജ്
qatar
• 16 hours ago
ധർമസ്ഥല വെളിപ്പെടുത്തൽ കേസ്: മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ സെപ്റ്റംബർ 6 വരെ കസ്റ്റഡിയിൽ വിട്ടു
National
• 17 hours ago